ജയ്പൂര്‍: രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ തന്റെ സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തി വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യം എന്താണെന്ന് തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും താന്‍ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചതെന്നും അദ്ദേഹം രാജസ്ഥാനിലെ പൊതു റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
രാജസ്ഥാനില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ കലാപങ്ങള്‍ അവസാനിപ്പിക്കും. വികസനം കൊണ്ടുവരും. സംസ്ഥാനത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 3,700 കിലോമീറ്ററിലധികം റെയില്‍വേ ട്രാക്കുകള്‍ വൈദ്യുതീകരിച്ചു. പ്രാചീന ഭാരതത്തിന്റെ പ്രൗഢിയും സംസ്കാരവും പ്രതിഫലിക്കുന്ന സംസ്ഥാനമാണിത്.
രാജസ്ഥാനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതിനാല്‍ ബിജെപിയെ കൊണ്ടുവരണം. എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം രാജസ്ഥാനില്‍ വികസനം നടക്കും, പ്രധാനമന്ത്രി പറഞ്ഞു.
-പാവപ്പെട്ട കുടുംബങ്ങളിലെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് ഉജ്ജ്വല ഗ്യാസ് കണക്ഷന് സൗജന്യമായി നല്കി. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഉജ്ജ്വല ഗ്യാസ് സിലിണ്ടറിന് 100 രൂപ കൂടി കുറച്ചു. ഗ്യാസ് കണക്ഷന് ലഭിക്കുന്നതിനായി പലരും എംപിമാരുടെ വീടുകള്‍ കയറിയിറങ്ങി. ഭാരതത്തെ ലോകമെമ്പാടുമുള്ളവര്‍ പ്രശംസിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് അത് ഇഷ്ടമല്ല. അവര്‍ക്ക് അതില്‍ സങ്കടമാണുള്ളത്. ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഭാരതത്തെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. ഇനി ഞങ്ങള്‍ പോകുന്നത് ‘മൂന്നാമത്’ എന്ന ലക്ഷ്യത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: