തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമനക്കോഴ വിവാദത്തില്‍ പിടിയിലായ സംഘം കൂടുതല്‍ ഇടങ്ങളില്‍ നിയമനത്തട്ടിപ്പ് നടത്തിയെന്ന് സൂചനകള്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്ന വിവരമാണ് പു
റത്ത് വന്നത്.
നിയമനക്കോഴ കേസില്‍ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യ കേരളത്തിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അഖില്‍ സജീവ് റഹീസുമായി ചേര്‍ന്നാണ് ഇ മെയില്‍ ഐഡി ഉണ്ടാക്കിയത്. ലെനിന് രാജാണ് അഖില്‍ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇന്റീരിയര്‍ ഡിസൈന്‍ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകര്‍ന്നു. ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കന്റോണ്‍മെന്റ് പോലീസ് പറയുന്നത്. കേസില്‍ കോട്ടയം എസ്പിക്ക് കന്റോണ്‍മെന്റ് പോലിസ് റിപ്പോര്‍ട്ട് നല്‍കും.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഒരാളായ ലെനിന് രാജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി അഖില്‍ സജീവിനെയും ലെനിനെയുമായിരുന്നു തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് പ്രതി ചേര്‍ത്തത്.
ഇരുവരും പണമിടപാട് നടത്തിയതിന്റെ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന്, വഞ്ചന, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തത്. ഇതിന്റെ തുടര്‍ച്ചയായി അഭിഭാഷകന് റഹീസിനെയും മുന്‍ എഐഎസ്എഫ് നേതാവ് ബാസിതിനെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയും റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനിടെ പരാതി നല്കിയ ഹരിദാസിനോട് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.
ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കിട്ടുന്നില്ലെന്ന് പോലീസ് പറയുന്നു. സ്പെഷല്‍ ബ്രാഞ്ച് മുഖേന അന്വേഷിച്ചപ്പോള്‍ മലപ്പുറത്തെ വീട്ടിലും ഹരിദാസന് ഇല്ലെന്നാണ് വിവരം ലഭിച്ചത്.
ഇതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് ഒരു ലക്ഷം രൂപ കോഴ നല്‍കിയെന്ന ഹരിദാസന്റെ ആരോപണം വ്യാജമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: