ന്യൂദല്‍ഹി: കാനഡ- ഭാരത പ്രശ്നം ഭാരതവും, യുഎസും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നുവെന്ന ആരോപണം തള്ളി യുഎസ്.
ഭാരതവുമായുള്ള ബന്ധം കുറച്ചു സമയത്തേക്ക് മോശമാകുമെന്ന് ഭാരതത്തിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി സഹപ്രവര്‍ത്തകരോട് പറഞ്ഞതായി വന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചാണ് ഭാരതത്തിലെ യുഎസ് എംബസി പ്രസ്താവന ഇറക്കിയത്. ഭാരതവും യുഎസു തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് ഗാര്‍സെറ്റി ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഖലിസ്ഥാന്‍ വിഘനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഭാരതത്തിന് പങ്കുണ്ടെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. കാനഡയുടെ ആരോപണം അന്വേഷിക്കണമെന്ന നിലപാടാണ് അമേരിക്ക ആദ്യം സ്വീകരിച്ചത്.
എന്നാല്‍ തെളിവുകള്‍ കൈമാറണമെന്ന ശക്തമായ നിലപാടാണ് ഭാരതം സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേശകന് ജെയ്ക് സള്ളിവനുമായുള്ള കൂടിക്കാഴ്ചയില്‍ ഭാരതത്തിന്റെ നിലപാട് ആവര്‍ത്തിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയോടെ ഭാരതത്തിനെതിരെ സംയുക്ത പ്രസ്താവന നടത്താന്‍ കാനഡ ശ്രമിച്ചെങ്കിലും ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: