ന്യൂദല്‍ഹി: ന്യൂസ് ക്ലിക്ക് കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച ന്യൂസ്ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്കായസ്ഥയുടേയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയുടേയും റിമാന്റ് അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കശ്മീരും അരുണാചലും രാജ്യത്തിന്റെ ഭാഗമല്ലെന്ന് കാണിക്കാന്‍ ഗൂഢാലോചന നടന്നു. ഇതുമായി ബന്ധപ്പെട്ട് പുര്‍കായസ്ഥയും യുഎസ് കോടീശ്വരന് നെവില്‍ റോയി സിംഘാമും തമ്മില്‍ നടത്തിയ ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഇതിനു പുറമേ ഷാങ്ഹായിലെ സിംഘാമിന്റെ ഓഫീസിലെ ചിലരുമായി പുര്‍കായസ്ഥ നടത്തിയ ആശയവിനിമയങ്ങളും പോലീസിന് ലഭിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്നതായിരുന്നു ഇവ. അരുണാചല്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന നിരന്തരമായി വാദിക്കുന്നത്. കശ്മീരിന്റെ ലഡാക്കുള്പ്പെടുന്ന ഭാഗവും തങ്ങളുടെയാണെന്നാണ് ചൈന പറയുന്നത്. അതു ശരിവയ്ക്കുന്ന തരത്തിലാണ് ന്യൂസ് ക്ലിക്ക് നല്കിയ വാര്‍ത്തകള്‍.
കര്‍ഷക സമരം നടന്ന സമയത്ത് കര്‍ഷകരെ കഴിയുന്നത്ര പ്രകോപിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്കി. അങ്ങനെ സമരം പലപ്പോഴും വിഘടനവാദ തലത്തിലേക്കു പോലും എത്തിച്ചു. സമരം കൊഴുപ്പിക്കാന്‍ വിദേശ ഫണ്ട് വാങ്ങി. റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: