ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) പത്താം സീസണിലെ ആദ്യ ജയം സ്വന്തമാക്കി ജംഷഡ്പുര്‍ എഫ്സി. ഇന്നലെ നടന്ന കളിയില്‍ മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയെ ആണ് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജംഷഡ്പുരിന്റെ വിജയം.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ജംഷഡ്പുര്‍ വിജയഗോള്‍ നേടിയത്. 76-ാം മിനിറ്റില്‍ റേയ് തച്ചിക്കാവാ ആണ് ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: