ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി. പശ്ചിമ ബംഗാളില്‍ മന്ത്രിയുടെയും തമിഴ്നാട്ടില്‍ എംപിയുടെയും തെലങ്കാനയില്‍ എംഎല്‍എയും വീടുകളിലാണ് പരിശോധന നടന്നത്.
ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി എംപിയും ഇന്ത്യ മുന്നണിയുടെ പ്രചാരണ സമിതിയില്‍ അംഗവുമായ സഞ്ജയ് സിംഗിനെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് നാല് സംസ്ഥാനങ്ങളിലെ റെയ്ഡ്. മുന്‍സിപ്പാലിറ്റി തൊഴില്‍തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗാള്‍ ഭക്ഷ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ രതിന് ഘോഷിന്റെ കൊല്‍ക്കത്തയിലെ വീടുള്‍പ്പെടെ 13 ഇടങ്ങള്‍ ഇഡി പരിശോധിച്ചു.
തെലങ്കാനയില്‍ ഹൈദരാബാദിലെ 14 ഇടങ്ങളിലാണ് ആദായനികുതി പരിശോധന.ബിആര്‍എസ് നേതാവും ജൂബിലി ഹില്‍സ് എംഎല്‍എയുമായ മഗതി ഗോപിനാഥിന്റെയും സഹോദരങ്ങളുടെയും വീടുകളിലും ഓഫീസുകളിലും പുലര്‍ച്ചെ തന്നെ റെയ്ഡ് ആരംഭിച്ചു. ബിആര്‍എസ് ബന്ധമുള്ള വ്യവസായികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു.
കര്‍ണാടക ശിവമൊഗയില്‍ കോണ്‍ഗ്രസ് നേതാവ് മഞ്ജുനാഥ ഗൗഡയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. തമിഴ്നാട്ടില്‍ ഡിഎംകെ എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ ജഗദ് രക്ഷകന്റെ സ്ഥാപനങ്ങളിലാണ് ആദായനികുതി പരിശോധന നടന്നത്. ജഗദ് രക്ഷകന് അഴിമതിക്കാരനാണെന്ന് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: