വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ദ് വാക്‌സിന്‍ വാര്‍’. ലോകത്തെ പിടിച്ചുലച്ച കൊറോണ മഹാമാരിയും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ കണ്ടുപിടുത്തവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ അണിയപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ ശാസ്ത്രജ്ഞരുടെ പ്രത്യേകിച്ചും വനിതാ ശാസ്തജ്ഞരുടെ അക്ഷീണമായ പ്രവര്‍ത്തനത്തെ ചിത്രീകരിക്കുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജോധ്പൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന മന്ത്രി ചിത്രത്തെ അഭിനന്ദിച്ചത് വിവേക് അഗ്‌നിഹോത്രിയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്ക് വച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ സ്ത്രീ ശാസ്ത്രജ്ഞര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. അവരുടെ പ്രവര്‍ത്തനത്തെ ചിത്രീകരിക്കുന്ന സിനിമ പ്രധാനമന്ത്രി ശ്രദ്ധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.
ഇന്ത്യയിലെ ആദ്യത്തെ ബയോ സയന്‍സ് സിനിമയാകും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. യഥാർത്ഥ സംഭവങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ചിത്രമാകും ഇതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ടീസറിലൂടെ വ്യക്തമായിരുന്നു. ചിത്രത്തില്‍ ,നാനാപടേക്കര്‍, അനുപം ഖേര്‍, പല്ലവി ജോഷി, റൈമ സെന്‍,സജ്തമി ഗൗഡ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പല്ലവി ജോഷിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹിന്ദി,ഇംഗ്ലിഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുങ്ക്, തമിഴ്, കന്നട, എന്നിവ ഉൾപ്പടെ പത്തലധിധികം ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. ആംഗ്യഭാഷയിലും ചിത്രം തിയേറ്ററിലെത്തും. സെപ്റ്റംബർ 28-നാകും ചിത്രത്തിന്റെ റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: