സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. കുഞ്ഞന്‍ ഗ്രഹം വീണ്ടും കുഞ്ഞാകുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഗ്രഹത്തിന്റെ ആരം ഏഴ് സെന്റിമീറ്ററോളം കുറഞ്ഞിട്ടുണ്ടാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങളായി ബുധന്‍ മെലിയുന്നത് കൊണ്ട് ഗ്രഹത്തില്‍ ചുളവുകള് വന്നതായാണ് റിപ്പോര്‍ട്ട്.
നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ വിവരം പറയുന്നത്. യുകെയിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ത്ഥി ബെഞ്ചമിന്‍ മാന്റേതാണ് നിര്‍ണായക പഠനം. 2011-2015 കാലഘട്ടത്തില്‍ നാസ നടത്തിയ മെസഞ്ചര്‍ മിഷനില്‍ നിന്നുള്ള ഡാറ്റാ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പഠനത്തില്‍ ‘ഗ്രാബെന്‍സ്’ എന്ന് വിളിക്കപ്പെടുന്ന പുതിയ ഇടം കണ്ടെത്തി.
മറ്റ് ഗ്രഹങ്ങളെ പോലെ ബുധനും ചൂട് നഷ്ടപ്പെടുന്നു, ആന്തരിക പാറയും ലോഹങ്ങളും ഉരുകുകയാണ്. ഇതിന്റെ ഫലമായാണ് അകം ചുരുങ്ങുന്നതും പ്രകമ്പനങ്ങള്‍ സംഭവിക്കുന്നതും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇക്കാരണത്താലാണ് ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ചുളിവുകള്‍ സംഭവിക്കുന്നത്. ‘സ്ക്രാപ്പ്’ എന്നാണ് ഇതിനെ ശാസ്ത്രലോകം വിളിക്കുന്നത്.
ഈ സ്ക്രാപ്പുകളെ ഉപയോഗിച്ചാണ് ഗവേഷകര്‍ ബുധന്‍ ചുരുങ്ങുന്നുവെന്നത് തെളിയിച്ചത്. ചുളിവുകള്‍ ചലിക്കുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഗ്രാബെനുകളില് ആഴം കുറഞ്ഞ ചെറിയ ഇടങ്ങള്‍ രൂപപ്പെടുന്നതായി കണ്ടെത്തി. ഗവേഷകര്‍ ഇവയുടെ ആഴം, നിഴലുകളുടെ നീളം, പേടകത്തിന്റെ സ്ഥാനം, സൂര്യന്റെ സ്ഥാനം എന്നിവ കണക്കാക്കിയാണ് സ്ക്രാപ്പുകള്‍ ഉണ്ടെന്ന നിഗമനം ശരിവെച്ചത്. ഇവ സമയമെടുത്താണ് ഇത്തരത്തില്‍ ചുളിവുകളായി മാറുന്നത്. കഴിഞ്ഞ നൂറ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഇത്തരത്തില്‍ നിരവധി ചുളിവുകള്‍ രൂപം കൊള്ളുന്നതായി കണ്ടെത്തി. ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ലോകം. നിരവധി രഹസ്യങ്ങളുടെ ചുരുളഴിയുമെന്ന തന്നെ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: