Categories: Kerala

നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പാളും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലെ വാക്കേറ്റ ദൃശ്യങ്ങള്‍ പുറത്ത്

കസേരയിലിരിക്കില്ലെന്നും മറ്റും എസ് എഫ് ഐ പ്രവര്‍ത്തകരും പറയുന്നുണ്ട്.

Published by

തിരുവനന്തപുരം: നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പാളും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.വനിത ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി വേണമെന്നുമുള്ള ആവശ്യം പ്രിന്‍സിപ്പാള്‍ നിരസിച്ചതാണ് വലിയ വാക്കേറ്റത്തില്‍ കലാശിച്ചത്.

എന്റെ ക്യാമ്പസില്‍ ക്യാമറ വയ്‌ക്കണമെന്ന് പറയാന്‍ നീ ആരെടാ. നാല് പേര്‍ ഒന്നിച്ച് ഒരാളെ അറ്റാക്ക് ചെയ്യുമ്പോള്‍ എനിക്ക് എന്റെ കാര്യം നോക്കിയേ പറ്റൂ. നാല് പൊണ്ണത്തടിയന്മാര്‍ വന്ന് എന്നെ അറ്റാക്ക് ചെയ്യാന്‍ നോക്കുന്നോ. അടിച്ച് ഞാന്‍ നിന്റെയൊക്കെ ഷേപ്പ് മാറ്റും. സര്‍ക്കാര്‍ സ്ഥാപനത്തിലാണെന്ന് പറഞ്ഞ് നിന്റെയൊക്കെ വായിലിരിക്കുന്നത് എല്ലാം കേള്‍ക്കാന്‍ ഞാന്‍ അര്‍ഹതപ്പെട്ടിട്ടില്ല.’- പ്രന്‍സിപ്പല്‍ പറയുന്നു.

കസേരയിലിരിക്കില്ലെന്നും മറ്റും എസ് എഫ് ഐ പ്രവര്‍ത്തകരും പറയുന്നുണ്ട്. ഇവര്‍ തന്നെയാണ് വീഡിയോയെടുത്ത് പുറത്തുവിട്ടത്. വിദ്യാര്‍ത്ഥികളാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് കോളേജ് അധികൃതരുടെ വാദം.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്.

.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by