ന്യൂദല്‍ഹി: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൂപ്പര്‍താരം മോഹന്‍ലാല്‍ സൗഹൃദ കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയുടെ ന്യൂദല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കേന്ദ്രമന്ത്രി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവിയുളള മോഹന്‍ ലാല്‍ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാര ജേതാവ് കൂടിയാണെന്നും മന്ത്രി ഓര്‍മ്മിപ്പിക്കുന്നു.
പുതിയ ചിത്രം ‘എമ്പുരാന്റെ’ ചിത്രീകരണത്തിനായാണ് മോഹന്‍ലാല്‍ ദല്‍ഹിയില്‍ എത്തിയത്. ചിത്രീകരണത്തിനായി മോഹന്‍ലാലും പൃഥ്വിരാജും സംഘവും രാജ്യ തലസ്ഥാനത്തെത്തിയിട്ടുണ്ട്.
ദല്‍ഹിയില്‍ 30 ദിവസമാണ് ചിത്രീകരണം.ഇന്ന് ചിത്രത്തിന്റെ പൂജ നടന്നു. ന്യൂദല്‍ഹിയിലെ ചിത്രീകരണത്തിന് ഇതിന് ശേഷം സിംല, ലഡാക്ക് എന്നിവിടങ്ങളാണ് ചിത്രീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: