സിക്കിം: കാണാതായ 22 സൈനികര്‍ക്കായി ഇന്ത്യന്‍ സൈന്യം നടത്തുന്ന തിരച്ചില്‍ തുടരുന്നു. അതിനിടെ, വടക്കന്‍ സിക്കിമിലെ ചുങ്താങ്, ലാചുങ്, ലാചെന്‍ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ത്രിശക്തി കോര്‍പ്സിന്റെ സൈനികര്‍ വൈദ്യസഹായവും ടെലിഫോണ്‍ കണക്റ്റിവിറ്റിയും വ്യാപിപ്പിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിങ്താമിന് സമീപമുള്ള ബര്‍ദാംഗില്‍ ചെളിയില്‍ മുങ്ങിയ വാഹനങ്ങള്‍ കുഴിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇപ്പോള്‍ ടീസ്റ്റ നദിയുടെ താഴ്വാര പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചുവരികയാണ്. ആദ്യം കാണാതായ 23 പേരില്‍ ഒരാളെ ഒക്ടോബര്‍ നാലിന് വൈകുന്നേരം ജീവനോടെ കണ്ടെത്തി.
കാണാതായവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്. സിക്കിമിലും വടക്കന്‍ ബംഗാളിലും നിയോഗിച്ചിട്ടുള്ള മറ്റെല്ലാ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരും സുരക്ഷിതരാണ്, മൊബൈല്‍ ആശയവിനിമയത്തിന്റെ തടസ്സങ്ങള്‍ കാരണം അവര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല.
ഇന്ത്യന്‍ എയര്‍ഫോഴ്സാണ് സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സിക്കിമിലെ ജനങ്ങള്‍ക്ക് വ്യോമസേനയില്‍ വിശ്വാസമുണ്ടായിരിക്കണമെന്നും ജനങ്ങള്‍ രക്ഷപ്പെടുമെന്നും ജമ്മുവിലെ ഹെലികോപ്റ്റര്‍ യൂണിറ്റിലെ വിങ് കമാന്‍ഡര്‍ ഇര്ഫാന് ജയ്റാള് പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലാന്‍ഡ് ചെയ്യാന്‍ സ്ഥലമില്ലാത്തതാണ് വലിയ വെല്ലുവിളിയെന്നും എയര്‍ഫോഴ്സ് പറഞ്ഞു.
സ്പെഷ്യല്‍ ലീഡറുകള്‍, ഓക്സിജന്‍, വാട്ടര്‍ ബോട്ടുകള്‍, ആളുകളെ കയറ്റാനുള്ള തൊട്ടിലുകള്‍, ഓപ്പറേഷനുകളില്‍ ഉപയോഗിക്കുന്ന കവണ തുടങ്ങിയ ഉപകരണങ്ങള്‍ സിക്കിമിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഹെലികോപ്റ്ററുകള്‍ ദുരന്ത പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം പരിഷ്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: