ഹാങ്ചൊ: സ്ക്വാഷ് പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ സൗരവ് ഘോഷല്‍ സ്വര്ണനേട്ടത്തിനിരികെ. ഇന്നലെ നടന്ന സെമിയില്‍ ഹോങ്കോങ് താരം ഹെന്റി ലിയങ്ങിനെ തകര്‍ത്തുകൊണ്ട് ഫൈനലില്‍ പ്രവേശിച്ചു. മിക്സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പാല് സിങ് സന്ധു ജോഡികളാണ് ഭാരതത്തിനായി സ്ക്വാഷ് ഫൈനലില്‍ പ്രവേശിച്ച മറ്റ് താരങ്ങള്‍. സെമി പോരാട്ടത്തിനിറങ്ങിയ യുവ സഖ്യം അനാഹത് സിങ്-അഭയ് സിങ് സഖ്യം പരാജയപ്പെട്ട് വെങ്കലും കൊണ്ടു തൃപ്തിപ്പെട്ടു.
തികഞ്ഞ ആധിപത്യത്തോടെയാണ് ഭാരതത്തിന്റെ സൗരവ് ഘോഷല്‍ സെമി ജയിച്ചത്. ഹോങ്കോങ് എതിരാളിയെ തീര്‍ത്തും നിഷ്പ്രഭനാക്കിയുള്ള പോരാട്ടത്തില്‍ ആദ്യ രണ്ട് ഗെയിമും വലിയ മാര്‍ജിനില്‍ പിടിച്ചു. മൂന്നാം മത്സരത്തില്‍ ലീയങ് അല്‍പ്പം പോരാട്ട വീര്യം കാട്ടിയെങ്കിലും സൗരവ് അതിനെ മറികടക്കുന്ന പ്രകടനവുമായി മികവ് കാട്ടി. സ്കോര്‍: 112, 111, 116.
മിക്സഡ് ഡബിള്‍സില്‍ ഭാരതത്തിന്റെ ദീപിക പള്ളിക്കലും ഹരീന്ദര്‍ പാലും ആദ്യ ഗെയിം തോറ്റ ശേഷമാണ് തിരിച്ചുവരവ് നടത്തിയ കളി പിടിച്ചെടുത്തത്. ആദ്യ ഗെയിമില്‍ 7-11ന് തോറ്റ സഖ്യം രണ്ടും മൂന്നും ഗെയിമുകള്‍ 11-7, 11-9ന് തങ്ങളുടേതാക്കി മാറ്റി. ഫൈനലില്‍ പ്രവേശിച്ചതോടെ ഇരുവരും ഭാരതത്തിന് വെള്ളി നേടുമെന്നുറപ്പായി. ഫൈനല്‍ ജയിക്കാനായില്‍ സ്വര്‍ണം സ്വന്തമാകും.
മറ്റൊരു മിക്സഡ് ഡബിള്‍സില്‍ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ ഭാരത സഖ്യം അനാഹതും അഭയും സെമിയില്‍ പരാജയപ്പെട്ടു. മലേഷ്യന്‍ സഖ്യം അയിഫ ബിന്തി അസ്മാന്- മുഹമ്മദ് സ്യാഫിഖ് ബിന്‍ മുഹമ്മദ് കമാല്‍ ആണ് ഭാരത ജോഡികളെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: