ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ കുന്നിന്‍ ചരിവുകളും താഴ്വരകളും വനാന്തരങ്ങളും താവളമാക്കിയ, ഇവിടങ്ങളിലെ ഒളിയുദ്ധത്തിന് പാകിസ്ഥാനില്‍ പ്രത്യേക പരിശീലനം നേടിയ, ഭീകരരെ നേരിടാന്‍ കേന്ദ്രം അവിടേക്ക് കോബ്രകളെ അയക്കുന്നു.
കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍ അഥവാ കോബ്രയെന്നാണ് ഇത്തരത്തിലുള്ള പരിശീലനം നേടിയ കമാന്‍ഡോകളെ വിളിക്കുക. സിആര്‍പിഎഫിലെ പ്രത്യേക സംഘമാണിത്. ഒളിപ്പോരില്‍ (ഗറിലാ വാര്‍ഫെയര്‍) പരിശീലനം ലഭിച്ചവരാണ് കോബ്ര. ഭീകരരുമായി പൊരുതാന്‍ ഇനി ഇവരെയാണ് അയക്കുക.
കഴിഞ്ഞാഴ്ച മൂന്നു സൈനികരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃതു വരിച്ചത്. ഭീകരരുടെ കമാന്‍ഡറായ ലഷ്‌ക്കര്‍ ഭീകരന്‍ ഉസൈര്‍ ഖാനായിരുന്നു ഇവരെ വധിക്കാന്‍ നേതൃത്വം നല്കിയതും. ഇയാളെ വകവരുത്താന്‍ സൈന്യം വളരെക്കൂടുതല്‍ സമയമെടുത്തു. വനാന്തരങ്ങള്‍ താവളമാക്കിയ മാവോയിസ്റ്റുകളെയും നക്സലുകളെയും ഉന്മൂലനം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച കോബ്രകളെയാണ് നിയോഗിച്ചിരുന്നത്. ഛത്തീസ്ഗഡിലും ഝാര്‍ണ്ഡിലും മഹാരാഷ്‌ട്രയിലുമെല്ലാം ഇവരെയാണ് മാവോയിസ്റ്റ് വേട്ടയ്‌ക്ക് നിയോഗിച്ചിരുന്നത്. ഇവരെ കശ്മീര്‍ താഴ്വരകളില്‍ ഭീകരരെ നേരിടാന്‍ വിന്യസിച്ചു തുടങ്ങി. ഭക്ഷണവും വെള്ളവും പുറത്തു നിന്നുള്ള സഹായവും ഇല്ലാതെ പതിനഞ്ചു ദിവസം വരെ വനാന്തരങ്ങളിലും താഴ്വാരങ്ങളിലും താമസിച്ച് ഒളിപ്പോരു നടത്താന്‍ ശേഷിയുള്ളവരാണ് കോബ്ര കമാന്‍ഡോകള്‍. രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സേനയാണ് കോബ്ര.
ഭീകരത, തീവ്രവാദം എന്നിവ നേരിടാന്‍ മിസോറാമിലാണ് ഇവര്‍ക്ക് പരിശീലനംലഭിച്ചത്.സല്‍ച്ചറിലെ ഭീകരവിരുദ്ധ പോരാട്ടവും ഇവര്‍ പഠിച്ചിട്ടുണ്ട്. വേഷപ്രഛന്നരാകുന്നതില്‍ അതിവിദഗ്ധരാണ്. മലകളും കുന്നുകളും താണ്ടി ഒരു ദിവസം 72 മണിക്കൂര്‍ നടക്കാന്‍ കഴിയും ഇവര്‍ക്ക്. ഇതിനകം രാജ്യത്തെ കോബ്രകള്‍, 3293 ഓപ്പറേഷനു
കള്‍ നടത്തിക്കഴിഞ്ഞു. ഇതില്‍ 359 മാവോയിസ്റ്റ് ഭീകരരെ കൊന്നു, 3024 ഭീകരരെ പിടിച്ചു. 956 പേരെ കീഴടക്കി. കോബ്രയില്‍ 34 വനിതകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: