Categories: HockeySports

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

ഇന്ത്യ ഗെയിംസില്‍ തുടര്‍ച്ചയായ ആറാം വിജയത്തോടെയാണ് ഫൈനലില്‍ കടക്കുന്നത്

Published by

ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3 എന്ന സ്‌കോറിന് മറികടന്നു.

ഇന്ത്യയ്‌ക്ക് വേണ്ടി ഹാര്‍ദിക് സിംഗ്, മന്‍ദീപ് സിംഗ്, ലളിത് ഉപാധ്യായ്, അമിത് രോഹിദാസ്, അഭിഷേക് സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. കൊറിയയ്‌ക്കായി ജുംഗ് മാഞ്ചെയാണ് മൂന്ന് ഗോളും നേടിയത്.

ഹര്‍മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യ ഗെയിംസില്‍ തുടര്‍ച്ചയായ ആറാം വിജയത്തോടെയാണ് ഫൈനലില്‍ കടക്കുന്നത്.ജപ്പാന്‍-ചൈന മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ ഫൈനലില്‍ പോരാട്ടത്തില്‍ നേരിടുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by