തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജന്മഭൂമി മെഗാ കാമ്പയിന് ജനങ്ങളില്‍ നിന്ന് ആവേശോജ്ജല പ്രതികരണം. സെന്‍ട്രല്‍ മണ്ഡലത്തിലെ ചാല ഏര്യയില്‍ നടന്ന പ്രചാരണം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കിള്ളിപ്പാലത്തെ പ്രമുഖ ഹോട്ടലായ കുമാര്‍ കഫെ യുടെ മാനേജര്‍ വിജയകുമാറില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചു കൊണ്ടാണ് വി.വി.രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ജന്മഭൂമി തിരുവനന്തപുരം ചീഫ് സബ് എഡിറ്റര്‍ ആര്.പ്രദീപ്, ബിജെപി ജില്ലാ സഹപ്രഭാരി ജി.ഗോപിനാഥ്, കൗണ്‍സിലര്‍മാരായ തിരുമല അനില്‍, കെ.കെ.സുരേഷ്, സംസ്ഥാന സമിതി അംഗങ്ങളായ എസ്.കെ.പി. രമേഷ്, യാഗാ ശ്രീകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന്, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ കലവറവീട്, മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന്, മണ്ഡലം സെക്രട്ടറി നടരാജ് കണ്ണന്, ജനറല്‍ സെക്രട്ടറി ഉണ്ണി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ബിജു മൂലയില്‍, ചാല ഏര്യ പ്രസിഡന്റ് സുന്ദര്‍രാജ, സംസ്ഥാന ഇന്റലക്ച്വല്‍ സെല്‍ കോ-കണവീനര്‍ യുവരാജ് ഗോകുല്‍, എസ് സി മോര്‍ച്ച നാഷണല്‍ കൗണ്‍സില്‍ അംഗം വലിയശാല ബിന്ദു, മണക്കാട് നന്ദകുമാര്‍, ചാല ഏര്യ പ്രസിഡന്റ് സുരേന്ദ്ര രാജ, ദുര്‍ഗ്ഗാദാസ് ശിശുപാലന് തുടങ്ങിയവര്‍ പങ്കെടുത്ത കാമ്പയിന് കിള്ളിപ്പാലത്ത് നിന്നാണ് ആരംഭിച്ചത്.
പാറശാലയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ കൃഷ്ണദാസ് ജന്മഭൂമി പ്രചാരണ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ധനുവച്ചപുരത്ത് റിട്ട. ഐ ബി ഉദ്യോഗസ്ഥന് സുരേഷ് ഭാര്യ ഷീല എന്നിവരില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ സ്വീകരിച്ച് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നാറാണി, പാലിയോട് എന്നിവിടങ്ങളില്‍ ജന്മഭൂമി വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചു.
ഉള്ളൂര്‍ മണ്ഡലത്തിലെ ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് നേതൃത്വം നല്കി. മണ്ഡലം പ്രസിഡന്റ് കരിക്കകം മണികണ്ഠന്, ജനറല്‍ സെക്രട്ടറിമാരായ ശ്യാം കരിക്കകം, അനൂപ്, വൈസ് പ്രസിഡന്റ് പ്രതാപന് കുളത്തൂര്‍, ആറ്റിപ്ര ഏരിയ പ്രസിഡന്റ് അരുണ്‍, ജില്ലാ കമ്മിറ്റി അംഗം സുനിചന്ദ്രന്‍, മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കരയില്‍ ബിജെപി സംസ്ഥാന സമിതി അംഗം അതിയന്നൂര്‍ ശ്രീകുമാറില്‍ നിന്നും ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് വാര്‍ഷികവരി സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേഖല ട്രഷറര്‍ എന്‍.പി ഹരി, സംസ്ഥാന സമിതി അംഗം എന്‍.കെ ശശി, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്. നടരാജന്, മണ്ഡലം പ്രസിഡന്റ് ആര്.രാജേഷ്, പ്രഭാരി സമ്പത്ത് എന്നിവര്‍ പങ്കെടുത്തു. തിരുമലയില്‍ നടന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ശിവന്‍കുട്ടി നേതൃത്വം നല്കി.
നെടുമങ്ങാട് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്കുമാര്‍ ജന്മഭൂമി പ്രചാരണം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കോലിയക്കോട് സി.ഒ.മോഹന്‍കുമാര്‍, സെക്രട്ടറി എം.തുളസിദാസ്, പഴകുറ്റി കളിപ്പാട്ടത്തില്‍ അഡ്വ.അശോക്കുമാര് എന്നിവരില്‍ നിന്നും വരിസംഖ്യ സ്വീകരിച്ചു. ജില്ലാകമ്മിറ്റി അംഗം പൂവത്തൂര്‍ ജയന്, ടൗണ്ഏര്യ പ്രസിഡന്റ്സുമയ്യ മനോജ്, ജനറല്‍ സെക്രട്ടറി പ്രസാദ്, കരകുളം രാജേഷ്, ബാര്‍ അസോസിയേഷന് ട്രഷറര്‍ അഡ്വക്കേറ്റ് എ.കെ.സന്തോഷ്കുമാര്‍, നെട്ടിറച്ചിറ ഉദയന്‍, ആര്.രജികുമാര്‍, അനീഷ് പുലിയൂര് എന്നിവര്‍ പങ്കെടുത്തു.
കിളിമാനൂര്‍ സാജി ആശുപത്രിയിലെ ഡോ.ബിജുവിന്റെ ഭാര്യ റാണിയില്‍ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി ബിജെപി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ പോങ്ങനാട് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: