വയനാട്: മാനന്തവാടി വന്യജീവി സങ്കേതം പരിധിയിലെ വനത്തിൽ കെണിവെച്ച് പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കാട്ടിക്കുള്ളം പയ്യമ്പള്ളി കളപ്പുരയ്ക്കൽ തോമസ്, ഇയാളുടെ സഹോദരൻ കുര്യൻ, പയ്യമ്പള്ളി മൊടോമറ്റത്തിൽ തങ്കച്ചൻ, വനംവകുപ്പിന്റെ താത്കാലിക വാച്ചർ അപ്പപ്പാറ ശ്രീമംഗലം ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.
വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാകേഷിന്റെ നിർദ്ദേശാനുസരണമാണ് തൃശ്ശലേരി സെക്ഷൻ ഫോറസ്റ്റ് കെകെ രതീഷ് കുമാറാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ബേബിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അമ്പത് കിലോയോളം മാനിറച്ചിയും കശാപ്പ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തുന്നത്.
വനത്തിൽ നിന്നും ഇവിടുത്തെ സ്വകാര്യ കുളത്തിലേക്ക് മാനുകൾ വെള്ളം കുടിക്കാനെത്തുന്നത് മനസിലാക്കി കെണി വെയ്ക്കുകയായിരുന്നു. ചന്ദ്രനാണ് കെണിവെച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: