തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
ചേർത്തല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് നെയ്യാറിൽ ജലനിരപ്പ് ഉയർന്നിരുന്നു. വിവിധ കൃഷിയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി മുതൽ നിർത്താതെ പെയ്യുന്ന മഴ കാരണമാണ് നെയ്യാറിൽ ജലനിരപ്പ് ഉയരാൻ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: