കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ കേസില്‍ ലഭിച്ച പത്തു വര്‍ഷത്തെ തടവ് ജസ്റ്റിസ് എന്‍. നഗരേഷ് മരവിപ്പിച്ചിട്ടുണ്ട്.
ഫൈസല്‍ അടക്കം നാലു പ്രതികളുടെയും തടവാണ് സ്റ്റേ ചെയ്തത്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.എം. സെയ്ദിന്റെ മരുമകന് മുഹമ്മദ് സാലഹിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ്, ഒന്നാംപ്രതി സയ്ദ് മുഹമ്മദ് നൂറുള്അമീര്, രണ്ടാം പ്രതി മുഹമ്മദ് ഫൈസല്‍, മൂന്നാം പ്രതി മുഹമ്മദ് ഹുസൈന് തങ്ങള്‍, നാലാം പ്രതി മുഹമ്മദ് ബഷീര്‍ തങ്ങള്‍ എന്നിവര്‍ക്ക് വിചാരണക്കോടതി പത്തു വര്‍ഷം തടവ് വിധിച്ചിരുന്നത്.
കുറ്റക്കാരനായി കണ്ടെത്തിയ സെഷന്‍സ് കോടതിയുടെ ഉത്തരവും ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ അപ്പീലില്‍ ഇടപെട്ട സുപ്രീംകോടതി, ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിച്ചത്.
അയോഗ്യത വരും; മത്സരിക്കാനും സാധിക്കില്ല
കൊച്ചി: വധശ്രമക്കേസില്‍, കുറ്റക്കാരനാണെന്ന വിധി റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തില്‍, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് അയോഗ്യത വരും. മാത്രമല്ല അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫൈസലിന് മത്സരിക്കാനും കഴിയില്ല.
കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ച് വിചാരണക്കോടതി പത്തു വര്‍ഷം തടവ് വിധിച്ചതോടെ ഫൈസലിന് അയോഗ്യത വന്നിരുന്നു. ലോക്സഭയില്‍ നിന്ന് അയോഗ്യത കല്‍പ്പിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി, സെഷന്‍സ് കോടതി വിധി റദ്ദാക്കിയതോടെ’ഫൈസലിന് വീണ്ടും അംഗത്വം ലഭിച്ചു. അയോഗ്യത നീങ്ങി. എന്നാല്‍ ഹൈക്കോടതി വിധി തെറ്റാണെന്നു കണ്ട സുപ്രീം കോടതി നാലാഴ്ചക്കകം വിധി പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അതു പ്രകാരം ഹൈക്കോടതി വാദം കേട്ട്, കുറ്റക്കാരനാണെന്ന വിധി റദ്ദാക്കാന്‍ വിസമ്മതിച്ചതോടെ ഫൈസല്‍ വീണ്ടും അയോഗ്യനായി, വീണ്ടും മത്സരിക്കാന്‍ സാധിക്കാതെയുമായി. ഈ വിധി ഇനി സുപ്രീം
കോടതി റദ്ദാക്കിയാലേ ഫൈസലിന്റെ അയോഗ്യത മാറൂ. എന്നാല്‍ വിധി റദ്ദാക്കാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. എന്തെന്നാല്‍ ഫൈസലിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നാണ് പറഞ്ഞാണ്, സുപ്രീം കോടതി കേസില്‍ വീണ്ടും തീരുമാനമെടുക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍ സുപ്രീം
കോടതി ഫൈസലിനെതിരായ വിധി റദ്ദാക്കാന്‍ യാതൊരസാധ്യതയും ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു, കേന്ദ്ര സര്‍ക്കാരിന്റെ കോണ്‍സല്‍ അഡ്വ. വി. സജിത് കുമാര്‍, അഭിഭാഷകരായ ജി.പി. ഷിനോ
ദ്, ഗോവിന്ദ് പദ്മനാഭന്, അതുല്‍ മാത്യൂസ്, ഗായത്രി എസ്.ബി എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: