ഹരാരെ: ഇന്ത്യയിലെ ഖനന രാജാവായി അറിയപ്പെടുന്ന സ്വര്‍ണ്ണം, കല്‍ക്കരി ഖനനമേഖലയിലെ പ്രമുഖബിസിനസുകാരനും ശതകോടീശ്വരനുമായ ഹര്‍പാല്‍ രണ്‍ധാവയും മകനും സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചു. വിമാനയാത്രയില്‍ പിതാവ് ഹര്‍പാല്‍ രണ്‍ധാവയെ മകന്‍ അമേര്‍ കബീര്‍ സിങ് രണ്‍ധാവ അനുഗമിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപകടത്തിൽ മറ്റ് നാലുപേരും മരിച്ചിട്ടുണ്ട്. ഒരു സ്വകാര്യ വിമാനത്തിലാണ് ഖനനവ്യവസായിയായ ഹർപാലും മകനും മറ്റു നാലുപേരും സഞ്ചരിച്ചത്. ഒറ്റ എഞ്ചിനോടുകൂടിയ സെസ്ന 206 എയര്‍ക്രാഫ്റ്റായിരുന്നു യാത്രയ്‌ക്ക് ഉപയോഗിച്ചിരുന്നത്. ആറരയ്‌ക്ക് ഹരാരെയില്‍ നിന്നും പൊങ്ങിയുയര്‍ന്ന വിമാനം ഒന്നരമണിക്കൂറിന് ശേഷം തകര്‍ന്നുവീണു. സിംബാബ്‌വെയിൽ തന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ഒരു വജ്രഖനിക്ക് സമീപം വിമാനം തകർന്നുവീഴുകയായിരുന്നു. അന്തരീക്ഷത്തില്‍ പൊട്ടിത്തെറിയുണ്ടാവുകയാണെന്നും ലാന്‍റ് ചെയ്യുന്നതിനിടയില്‍ തകര്‍ന്നതാണെന്നും രണ്ട് വിശദീകരണമാണ് ലഭിക്കുന്നത്.
സ്വർണം, കൽക്കരി ഖനനമേഖലിയിൽ പ്രവർത്തിക്കുന്ന റിയോസിം എന്ന കമ്പനിയും ജെം ഹോൾഡിംങ്സ് എന്ന കമ്പനിയും ഹർപാലിന്റെതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: