കട്ടന്‍ ചായ കുടിക്കാന്‍ താത്പര്യമില്ലാത്തവരായി ആരാണുള്ളതല്ലേ. രാവിലെയും വൈകുന്നേരവും ചായ ശീലമാക്കിയവരും ഇടയ്ക്ക് ഇടയ്ക്ക് ചായ കുടിക്കുന്ന ശീലമുള്ളവരുമുണ്ട്. എന്നാല്‍ ഈ ചായ അത്ര നല്ലതല്ലെന്ന് എത്ര പേര്‍ക്കറിയാം. അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ ചായയും അമിതമായാല്‍ ദോഷം ചെയ്യും. പ്രതിദിനം ഒന്നോ രണ്ടോ കപ്പ് കട്ടന്‍ ചായ കുടിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്, പക്ഷേ അമിതമായി കുടിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും. ചായയുടം ചില പാര്‍ശ്വഫലങ്ങള്‍ ഇതാ..
ഗര്‍ഭിണികള്‍ കട്ടന്‍ ചായ മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. പ്രതിദിനം 2-3 കപ്പില്‍ കൂടുതല്‍ കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം കട്ടന്‍ ചായയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നു. ഇത് കുട്ടിയുടെ ജനനഭാരം കുറയുന്നതിനും ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും പെട്ടെന്നുള്ള ശിശുമരണത്തിനും ഇടയാക്കും. മാത്രമല്ല കട്ടന്‍ അമിതമാായല് ഗര്‍ഭസ്ഥ ശിശുക്കളില്‍ അനാവശ്യ മലവിസര്‍ജ്ജനം ഉണ്ടാക്കും. അമിത കഫീന്‍ ഉ്തകണ്ടയ്ക്കും കാരണമാകും.
അമിതമായി കട്ടന്‍ ചായ കുടിക്കുന്നത് മലബന്ധം ഉണ്ടാക്കും. ഇത് പ്രധാനമായും സംഭവിക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന ടാന്നിനുകളുടെ എണ്ണം കൊണ്ടാണ്. ആവശ്യത്തിലധികം ചായ കുടിക്കുന്നത് വഴി ശരീരം അനാവശ്യമായ അളവില്‍ മാലിന്യങ്ങള്‍ സംഭരിക്കാന്‍ തുടങ്ങുന്നു, അതിന്റെ ഫലമായി മലബന്ധത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ചായ അമിതമാക്കതിരിക്കാന് ശ്രദ്ധിക്കുക.
കട്ടന്‍ ചായയുടെ അമിത ഉപയോഗം മൂത്രമൊഴിക്കുമ്പോള്‍ പുറത്തേക്ക് പോകുന്ന കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും.ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം മൂലം എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദയാഘാതം, സ്ട്രോക്ക്, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ കട്ടന്‍ ചായ ഒഴിവാക്കണം. ഇതിലെ കഫീന്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കട്ടന്‍ ചായ അമിതമായി കഴിക്കുന്നത് ആമാശയത്തിലെ അള്‍സര്‍, അസിഡിറ്റി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: