ഹാങ്ഷു : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 14ാം സ്വര്‍ണം. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യന്‍ താരം പാറുള്‍ ചൗധരി സ്വര്‍ണം നേടി. നേരത്തെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു.
പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം മൊഹമ്മദ് അഫ്സല് വെളളി നേടി.
അതേസമയം, വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. 55.68 സെക്കന്റിലാണ് വിദ്യ ഓടിയെത്തിയത്. ബഹ്റൈന്‍ താരം അഡെകോയ ഒലുവാകകെമി സ്വര്‍ണവും ചൈനയുടെ ജെയ്ഡി മോയ്ക്കോ വെള്ളിയും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: