ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ചില ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല.
ഉച്ച കഴിഞ്ഞ് 2.53 ഓടെയാണ് ദില്ലിയില്‍ ഭൂചലമനമുണ്ടായത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ രണ്ടാമത്തെ ഭൂചലനം 6.2 രേഖപ്പെടുത്തി. നേപ്പാളില്‍ ആദ്യ ഭൂചലനം 2.25 നാണ് ഉണ്ടായത്.
ദല്‍ഹിയില്‍ 40 സെക്കന്‍ഡിലധികം നീണ്ടുനിന്ന ഭൂചലനം പരിഭ്രാന്തി പരത്തി. വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആള്ക്കാര് പുറത്തേക്ക് ഓടി. കെട്ടിടങ്ങളിലെ ലൈറ്റും ഫാനുമൊക്കെ ഇളകിയാടി. അടിയന്തര സാഹചര്യമുണ്ടായാല്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: