തൃശൂർ: കരുവന്നൂർ ബാങ്ക് നിർമ്മിച്ചത് അതിവിശിഷ്ടമായ ആചാര അനുഷ്ഠാനങ്ങൾ ഉണ്ടായിരുന്ന മാപ്രാണം ത്രിവിക്രമപുരം വാമനമൂർത്തി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി. ബാങ്ക് കെട്ടിടത്തിന്റെ സമീപത്ത് ക്ഷേത്രത്തിന്റെ ആവശിഷ്ടങ്ങൾ ഇപ്പോഴും കാടുമൂടികിടക്കുന്നു. രണ്ട് വർഷം മുമ്പ് വരെ തന്ത്രിഅണിമംഗലം സുബ്രഹ്മണ്യൻനമ്പൂതിരി ഇവിടെ വിളക്ക് തെളിക്കുകയും നിവേദിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടടുത്ത് കക്കൂസ് മാലിന്യം വന്നതോടെ അതും നിർത്തേണ്ടി വന്നു. ക്ഷേത്രഭൂമി കൈയ്യേറി കെട്ടിടം പണിത് അവർ അശുദ്ധമാക്കിയ ശേഷമാണ് ബാങ്കിന്റെ കൊള്ളയും കള്ളത്തരങ്ങളും പുറംലോകം അറിഞ്ഞത്.
ക്ഷേത്രഭൂമിയിൽ അവർ കെട്ടിപൊക്കിയ കെട്ടിടത്തിന്റെ തുടർ നിർമ്മാണത്തിന് കോടതി സ്‌റ്റേ വന്നു, ബാങ്കിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിലച്ചു, ഇന്ന് അവർ വെള്ളം കുടിക്കുകയാണ്, തട്ടിപ്പിന്റെ പര്യായമായി മാറി കരിവന്നൂർ സഹകരണ ബാങ്ക് മാറുകയും ചെയ്തു.
വലിയ ശ്രീകോവിലും നമസ്കാര മണ്ഡപവും ചുറ്റമ്പലവും കുളവും മണികിണറും, മതിലും അടക്കം പ്രധാപത്തിൽ നിലനിന്നിരുന്ന ക്ഷേത്രമായിരുന്നു മാപ്രാണം ത്രിവിക്രമപുരം ക്ഷേത്രം. കേരളത്തിലെ അത്യപൂർവ്വ പരശുരാമപദ്ധതി പ്രകാരമുള്ള ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇത്. രണ്ട് മാസത്തിലേറെ നീണ്ടു നില്ക്കുന്ന ഓത്തൂട്ട് യജ്ഞം നടത്തപ്പെടുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന്. ടിപ്പുവിന്റെ പടയോട്ടത്തിലായിരുന്നു മാപ്രാണം ക്ഷേത്രം പൂർണമായു തകർന്നത്. വിഗ്രഹത്തെ ഇളക്കിയെടുത്ത്ക്ഷേത്രകിണറിൽ താഴ്‌ത്തി, കിണറ് മൂടുകയും ചെയ്തു, കിണറ് നിലനിന്നിരുന്ന സ്ഥലത്ത് കുഴിച്ചാൽ വിഗ്രഹത്തെ വീണ്ടെടുക്കാൻ കഴിയും. ഇന്ന് ക്ഷേത്രശ്രീകോവിലിന്റെ തറയുടെ അവശിഷ്ടവും പീഠവും മാത്രമെ അവശേഷിക്കുന്നുള്ളു.
ക്ഷേത്രഭൂമി പല കാലത്തായി പലരും കൈയ്യേറി, ക്ഷേത്രഭൂമിയിൽ കളള് ഷാപ്പ് വരെ ഉണ്ടായി. ക്ഷേത്രത്തിലേക്ക് വഴി പോലുമില്ല, തൊട്ടടുത്ത്ഭൂമിയിൽ ക്ഷേത്ര ശ്രീകോവിലിന്റെ തറയോട് ചേർന്ന് കെട്ടിപ്പൊക്കിയ കരുവന്നൂർ സഹകരണ ബാങ്കിന്റെകെട്ടിടത്തിന്റെ കക്കൂസ് മാലിന്യം തള്ളുന്ന കുഴി ക്ഷേത്രതറയോട് ചേർന്നാണ്.
കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരിയാണ് ത്രിവിക്രമപുരം വാമനമൂർത്തിക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ മാപ്രാണം ടൗണിൽ കാടുകയറി കിടപ്പുണ്ടെന്ന് അറിയിച്ചത്. ക്ഷേത്രത്തിന്റെ തന്ത്രം തരണനല്ലൂരിന്റെ ശിഷ്യ പരമ്പരയായ അണിമംഗലം മനയ്‌ക്കാണ്. മറ്റ് ആറ് ഇല്ലക്കാർക്ക് ക്ഷേത്ര ഊരായ്‌മ സ്ഥാനവും ഉണ്ടായിരുന്നു. പ്രാചീനകാലത്ത് എല്ലാ അംഗങ്ങളും ഉണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ത്രിവിക്രമപുരം വാമനക്ഷേത്രം.
പത്ത് പരശുരാമ പദ്ധതി ക്ഷേത്രങ്ങൾ:
1) തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം
2) തിരുവനന്തപുരം മിത്രാനന്ദപുരം ത്രിമൂർത്തി ക്ഷേത്രം
3) ചേർപ്പ് മിത്രാനന്ദപുരം വാമനമൂർത്തിക്ഷേത്രം
4) നന്ദിപുലം മിത്രാനന്ദപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
5) ഇരിങ്ങാലക്കുട കൂടൽമാണിക്യ ഭരതസ്വാമി ക്ഷേത്രം
6) വാസുപുരം വിഷ്ണു ക്ഷേത്രം
7 ) തിരുനാരായണപുരം വിഷ്ണു ക്ഷേത്രം
8) ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം
9 ) താണിശേരി പത്മനാഭപുരം പത്മനാഭസ്വാമി ക്ഷേത്രം
10) മാപ്രാണം ത്രിവിക്രമപുരം വാമനമൂർത്തി ക്ഷേത്രം
സംഗമഗ്രാമപദ്ധതി ക്ഷേത്രങ്ങൾ എന്നും ഈ പത്ത് ക്ഷേത്രങ്ങൾ അറിയപ്പെടുന്നു. ഈ പത്ത് ക്ഷേത്രങ്ങൾ ഒഴിച്ച് കേരളത്തിലെ മറ്റ് എല്ലാ ക്ഷേത്രങ്ങളിലും തന്ത്രസമുച്ചയം പ്രകാരമുള്ള പൂജാവിധികൾ ആണ് നടക്കുന്നത്. പദ്ധതി ക്ഷേത്രങ്ങളിലെ ആചാരവും അനുഷ്ടാനവും മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: