ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേയ്സില്‍ വെള്ളിയും വെങ്കലവും ഇന്ത്യക്ക് 9:27.63 സെക്കന്‍ഡില്‍ ഓടിയെത്തി പാരുള്ചൗധരി വെള്ളി നേടിയപ്പോള്‍ 9:43.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പ്രീതി ലാംബ വെങ്കലം സ്വന്തമാക്കി.
ടേബിള്‍ ടെന്നീസില്‍ ഒരു വെങ്കലവും സ്കേറ്റിംഗില്‍ രണ്ട് വെങ്കലവും ഇന്ത്യ ഇന്ന് നേടി. വനിതകളുടെ 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിംഗ് റിലേയിലും പുരുഷ 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിംഗ് റിലേയിലും ഇന്ത്യ വെങ്കലം നേടി.
വനിതാ വിഭാഗത്തില്‍ സഞ്ജന ഭത്തുള്ള, കാര്‍ത്തിക ജഗദീശ്വരന്, ഹീരല്‍ സദ്ധു, ആരതി കസ്തൂരി രാജ് എന്നിവരാണ് വെങ്കലം നേടിയത്. പുരുഷ വിഭാഗത്തില്‍ ആര്യന് പാല്, ആനന്ദ് കുമാര്‍, സിദ്ധാന്ത്, വിക്രം എന്നിവരാണ് വെങ്കലം കരസ്ഥമാക്കിയത്.
അതേസമയം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 1984-ല്‍ പി.ടി ഉഷ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വിദ്യ രാംരാജ്. 1984-ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സില്‍ ഉഷയുടെ ദേശീയ റെക്കോര്‍ഡിന് 0.01 സെക്കന്‍ഡ് മാത്രം അകലെയാണ് വിദ്യ ഓടിയെത്തിയത്.
ഇന്ത്യ 13 സ്വര്‍ണവും 21 വെളളിയും 22 വെങ്കലമുള്‍പ്പെടെ 56 മെഡലുകള്‍ നേടി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: