കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ‘ചന്ദ്രയാന്‍ മഹാക്വിസ്’ വിജയകരമായി പുരോഗമിക്കുന്നു. മഹാക്വിസില്‍ രജിസ്റ്റര്‍ ചെയ്യാനും പങ്കെടുക്കാനും ഇസ്രോയും നിര്‍ദ്ദേശിച്ചിരുന്നു. MyGov.in എന്ന വെബ്സൈറ്റ് വഴിയാണ് ക്വിസ് നടത്തുന്നത്.
സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച് ക്വിസില്‍ ഒക്ടോബര്‍ 31 വരെ പങ്കെടുക്കാവുന്നതാണ്. മഹാക്വിസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ MyGov- വെബ്സൈറ്റില്‍ siroquiz.mygov.in എന്നതില്‍ അക്കൗണ്ട് സൃഷ്ടിക്കണം. തുടര്‍ന്ന് ‘Participate Now’ ടാബില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുക. പിന്നാലെ രജിസ്ട്രേഷന് പ്രക്രിയ കഴിഞ്ഞതായി അറിയിക്കും. തുടര്‍ന്ന് ഫോണിലേക്കോ ഇമെയിലിലേക്കോ OTP എത്തും. ഒടിപി നല്‍കുന്നതോടെ ക്വിസില്‍ പങ്കെടുക്കാം.
ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വെച്ച ഒരാള്‍ക്ക് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 75,000 രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നയാള്‍ക്ക് 50,000 രൂപയുമാകും സമ്മാനമായി ലഭിക്കുക. കൂടാതെ 100 പേര്‍ക്ക് 2,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും ലഭിക്കും. 200 പേര്‍ക്ക് 1000 രൂപ വീതവും നല്‍കും. പത്ത് ചോദ്യങ്ങള്‍ക്കാണ് ഒരാള്‍ ഉത്തരം നല്‍കേണ്ടത്. ക്വിസില്‍ പങ്കെടുത്ത് 24 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഫോണിലെത്തും. എന്നാല്‍ ചോദ്യങ്ങളുടെ ഉത്തരം മത്സരം അവസാനിച്ചതിന് ശേഷമാകും പുറത്തുവിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: