ഹാങ്ഷു: ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയ ഇന്ത്യന്‍ താരം നന്ദിനി അഗസാര ട്രാന്സ്ജന്ഡറാണെന്നും അതിനാല്‍ തനിക്കാണ് മെഡലിന് അര്ഹതെയന്നും ഇന്ത്യയുടെ തന്നെ സ്വപ്ന ബര്മന്. ഹെപ്റ്റാത്തലണില്‍ നന്ദിനി അഗസാരയാണ് വെങ്കലം നേടിയത്. സ്വപ്ന ഭര്മ്മന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞിരുന്നുളളു. പിന്നാലെയാണ് സ്വപ്ന സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടത്.
ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയെങ്കിലും ഹാങ്ഷുവില്‍ ഹെപ്റ്റാത്തലണില്‍ ബംഗാളി താരത്തിന് നാലാം സ്ഥാനത്ത് എത്താനേ ആയുളളൂ. നാല് പോയിന്റ് വ്യത്യാസത്തിലാണ് സ്വപ്ന ബര്മന് മെഡല്‍ നഷ്ടമായത്. പിന്നാലെ ആരോപണവുമായി വരികയായിരുന്നു. വെങ്കലം നേടിയ ടീമംഗം നിയമങ്ങള്‍ ലംഘിച്ചുവെന്നും താരം ആരോപിച്ചു.
ഒരു ട്രാന്‍സ്ജെന്‍ഡര്‍ വനിതയാണ് വെങ്കല മെഡല്‍ നേടിയത്. അത്ലറ്റിക്സ് നിയമങ്ങളുടെ ലംഘനമുണ്ടായി. അതിനാല്‍ വെങ്കല മെഡല്‍ തനിക്ക് വേണം- സ്വപ്ന ബര്മ്മന് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടു. വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: