തിരുവനന്തപുരം;കരുവന്നൂർ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ നേതാക്കളുടെ ആസ്തി എടുത്ത് തിരിച്ചടവ് നടത്തട്ടെയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ . എ.സി. മൊയ്ദീനിന്റെയും അരവിന്ദാക്ഷന്റെയും സ്വത്ത് വകകളിൽ നിന്ന് പണം എടുത്ത് സിപിഎം പരിഹാരം ഉണ്ടാക്കുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
കരുവന്നൂർ ബാങ്കിൽ നടന്നത് റിസർവ് ബാങ്കിനെയൊ അധികൃതരയൊ ബോധിപ്പിക്കാൻ ആണ് കേരള ബാങ്ക് ശ്രമിക്കേണ്ടത്. മറിച്ച് കേരള ബാങ്കിനെ മുൻനിർത്തി എന്തെങ്കിലും പറഞ്ഞ് ഒഴിയാമെന്ന് സിപിഎം കരുതേണ്ട എന്നും വി. മുരളീധരൻ പ്രതികരിച്ചു.ബാങ്കുകൾ എങ്ങനെ പ്രവർത്തിക്കണം എന്ന് സിപിഎം നേതാക്കൾ തീരുമാനിക്കേണ്ടന്ന് മുരളീധരൻ പറഞ്ഞു.
പാവങ്ങളുടെ പണം തട്ടിയെടുത്ത ശേഷം ഞങൾ തന്നെ പരിഹാരം കണ്ടോളം എന്ന നിലപാട് വേണ്ട. സുരേഷ് ഗോപിയ്ക്ക് നേരെ ആരോപണം ഉന്നയിക്കുന്ന എം.വി. ഗോവിന്ദൻ കള്ളപ്പണം കൊണ്ടാണോ യാത്ര നടത്തിയതെന്നും മന്ത്രി വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: