Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എന്‍ഐഎ തെളിയിച്ചു എലത്തൂര്‍ ഭീകരാക്രമണം

NIA proved Elathur terror attack

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 05:00 am IST
in Editorial

എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് ആസൂത്രിതമായ ഭീകരാക്രമണമാണെന്നു കാട്ടി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. ദല്‍ഹി നിവാസിയായ ഷാറൂക് ഫക്രൂദ്ദീന്‍ സെയ്ഫി മാത്രമാണ് കേസിലെ പ്രതിയെങ്കിലും തുടരന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൂന്നു പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത് ബോധപൂര്‍വമാണെന്നും, തിരിച്ചറിയാതിരിക്കാനാണിതെന്നും അന്വേഷണത്തില്‍ വ്യക്തമാവുകയുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെ ഇസ്ലാമിക തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട സെയ്ഫിയെ പാകിസ്ഥാനിലെ മതപ്രഭാഷകര്‍ സ്വാധീനിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അന്യമതത്തില്‍പ്പെട്ടവരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സെയ്ഫി ആക്രമണം നടത്തിയതെന്നും, കാഫിറുകള്‍ ആണെന്ന് ഇയാള്‍ക്ക് തോന്നിയ വ്യക്തികള്‍ക്കു നേരെയാണ് ട്രെയിനില്‍ വച്ച് പെട്രോളൊഴിച്ച് തീയിടാന്‍ ശ്രമിച്ചതെന്നും അന്വേഷണ എജന്‍സി കരുതുന്നു. ആക്രമണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി മടങ്ങിപ്പോകാനാണ് പദ്ധതിയിട്ടിരുന്നത്. സംഭവത്തിനുശേഷം കേരളത്തില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ രത്‌നഗിരി റെയില്‍വെ സ്റ്റേഷനില്‍നിന്ന് മഹാരാഷ്‌ട്ര പോലീസ് പിടികൂടി കേരള പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. വിപുലമായ അന്വേഷണം നടത്തിയ എന്‍ഐഎ 350 സാക്ഷിമൊഴികള്‍ ഉള്‍ക്കൊള്ളിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രതിക്ക് കോടതിയില്‍ നിന്ന് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് കരുതാം.

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സി-1 കോച്ചില്‍ കോഴിക്കോട് എലത്തൂരില്‍ വച്ച് സെയ്ഫി നടത്തിയ തീവയ്‌പ്പ് ജിഹാദി ആക്രമണമാണെന്ന് വ്യക്തമായതോടെ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. തൊഴിലൊന്നും ലഭിക്കാതെ ജീവിതം വഴിമുട്ടി മാനസിക നില തകരാറിലായ ഒരു യുവാവിന്റെ പരാക്രമമാണ് എലത്തൂരില്‍ നടന്നതെന്നും, ഇതിന് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ലെന്നും കൊണ്ടുപിടിച്ച പ്രചാരണമാണ് കേരളത്തില്‍ നടന്നത്. അങ്ങനെയെങ്കില്‍ ഈ പരാക്രമം എന്തുകൊണ്ട് സ്വന്തം നാടായ ദല്‍ഹിയില്‍ നടത്തിയില്ലെന്ന ചോദ്യത്തിന് പക്ഷേ ഉത്തരമുണ്ടായില്ല. ബോധപൂര്‍വം ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കുകയായിരുന്നു എന്ന കുറ്റപത്രത്തിലെ കണ്ടെത്തല്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. മുസ്ലിം നാമധാരി ആയതുകൊണ്ടുമാത്രം ഒരു യുവാവിനെ വേട്ടയാടുകയാണെന്നും, ഇത് അനീതിയാണെന്നും പറഞ്ഞ വ്യക്തികളും മാധ്യമങ്ങളുമുണ്ട്. ജിഹാദിയായ സെയ്ഫിയുടെ അതേ അജണ്ട തന്നെയാണ് ഇവര്‍ക്കുമുള്ളതെന്ന് തെളിഞ്ഞിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ അധികാരം പിടിച്ചത് വിസ്മയമായി കണ്ടവര്‍ ഇങ്ങനെയൊക്കെ പെരുമാറുന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ. ജിഹാദി മനസ്സുമായി നമുക്കിടയില്‍ നിരവധി സെയ്ഫിമാര്‍ കഴിയുന്നുണ്ടാവാം എന്നാണ് മനസ്സിലാക്കേണ്ടത്. ആക്രമണങ്ങളും കൊലപാതകങ്ങളും നടത്താന്‍ അവര്‍ അവസരംപാര്‍ത്ത് നടക്കുകയാവാം. ഇത്തരക്കാരുടെ ഒളിത്താവളമായും, വിഹാര രംഗമായും കേരളം മാറിയിട്ട് വര്‍ഷങ്ങളായി എന്നത് ആര്‍ക്കും മറച്ചുപിടിക്കാനാവില്ല.

എലത്തൂര്‍ തീവയ്‌പ്പ് ഭീകരാക്രമണമല്ലെന്ന് യാതൊരു അന്വേഷണവും നടത്താതെ പ്രഖ്യാപിക്കുകയായിരുന്നു കേരളാ പോലീസ്. അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാരന് ഇത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. പ്രതി മഹാരാഷ്‌ട്ര പോലീസിന്റെ പിടിയിലാവുകയും, അസ്വാഭാവികമായ നിരവധി കാര്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടും ജിഹാദി ആക്രമണത്തെ വെള്ളപൂശിക്കാണിക്കാനാണ് ഈ പോലീസുദ്യോഗസ്ഥന്‍ ശ്രമിച്ചത്. ഈ സംഭവത്തിലെ വസ്തുത പുറത്തുവരണമെന്ന് ആഗ്രഹിച്ച സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിയെടുക്കാന്‍ പോലും കേരള സര്‍ക്കാര്‍ മടിച്ചില്ല. സര്‍ക്കാരിന്റെയും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെയും താല്‍പ്പര്യം ഇതാണെന്ന് അറിഞ്ഞുകൊണ്ടുള്ള പ്രകടനങ്ങളായിരുന്നു ഇതൊക്കെ. കേരളം ഭീകരരുടെ താവളമായി മാറുന്നതിന്റെ കാരണവും ഇതാണ്. അബ്ദുള്‍ നാസര്‍ മദനിയുടെ ഭീകരപ്രവര്‍ത്തനം ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നിട്ടും അതിനെയൊക്കെ വെള്ളപൂശി അയാളുമായി രാഷ്‌ട്രീയ സഖ്യമുണ്ടാക്കിയവരാണല്ലോ ഇവിടത്തെ ഇടതു-വലതു മുന്നണികള്‍. ബോംബു സ്‌ഫോടനത്തില്‍ വിചാരണ നേരിടുന്ന മദനി കര്‍ണാടക ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്തുവന്നിരിക്കുന്നത് എങ്ങനെ രാഷ്‌ട്രീയമായി ഉപയോഗിക്കാമെന്ന് കണക്കുകൂട്ടുന്നവരാണ് ഇക്കൂട്ടര്‍. മദനിയുടെ മകനെ രംഗത്തിറക്കാന്‍ പോലുമുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നു എന്നാണ് വിവരം. ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച പശ്ചാത്തലത്തില്‍ ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തിപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എലത്തൂര്‍ തീവയ്‌പ്പ് ഭീകരവാദമാണെന്ന് കണ്ടെത്തിയതോടെ മലയാളികളായ ഐഎസ് ഭീകരരെയും പിടികൂടി നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു.

Tags: NIAElathur terror attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

Kerala

പോപ്പുലർഫ്രണ്ട് ഭീകരവാദ കേസ്; പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

India

അൽ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി : ചെയർമാനെതിരെ കുറ്റപത്രം സമർപ്പിച്ചു

India

പോപ്പുലർ ഫ്രണ്ടുകാരെ വച്ചുവാഴിക്കില്ല , തേടിപ്പിടിച്ച് തടവറയിൽ അടയ്‌ക്കും : ബീഹാറിൽ നിരോധിത സംഘടനയ്‌ക്കെതിരെ എൻഐഎയുടെ കർശന റെയ്ഡുകൾ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.