ഹാംഗ്ഷു : ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെളളി. ചൈനയോടാണ് പരാജയപ്പെട്ടത്.ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ശേഷമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.
ആദ്യ മത്സരത്തില്‍ ലക്ഷ്യ സെന്‍ ചൈനയുടെ യുക്കി ഷിയെ സ്കോര്‍ 22-20, 14-21. 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തി. ആദ്യ ഡബിള്‍സില്‍ സാത്വിക് സായ്രാജ് റെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ചൈനയുടെ ലിയാങ്- വാങ് സഖ്യത്തെ 21-15, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തി.
എന്നാല്‍ രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ കിദംബി ശ്രീകാന്ത് ലി ഷി ഫെങ്ങിനോട് 22-24, 8-21 എന്ന സ്കോറിന് പരാജയപ്പെട്ടു.രണ്ടാം ഡബിള്‍സില്‍ ധ്രുവ് കപില- പ്രതീക് സഖ്യം ലിയു- ഒവു സഖ്യത്തോടും 6-21, 15-21 എന്ന സ്കോറിന് പരാജയപ്പെട്ടു. നിര്‍ണായകമായ അവസാനമത്സരത്തില്‍ പരിക്കേറ്റ മലയാളി താരം എച്ച്. എസ്. പ്രണോയ്ക്ക് പകരക്കാരനായെത്തിയ മിഥുന് മഞ്ജുനാഥ് ചൈനയുടെ വെങ് ഹോങ് യാങിനോട് 12-21, 4-21ന് തോല്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: