മുംബൈ: ഫ്ലിപ് കാര്‍ട്ട് ബിഗ് ബില്ല്യണ്‍ സെയിലില്‍ ആപ്പിള്‍ ഐഫോണ്‍14 പ്ലസിന് വന്‍ വിലക്കുറവ്. 79,900 രൂപ വിലയുള്ള ഐഫോണ്‍ 14 പ്ലസ് ബിഗ് സെയിലില്‍ നല്‍കുന്നത് 39,700 രൂപയ്ക്ക്. ഒക്ടോബര്‍ 8നാണ് ബില്ല്യണ്‍ ബിഗ് സെയില്‍ ആരംഭിക്കുന്നത്.
ഏകദേശം 40,200 രൂപയാണ് വിലക്കിഴിവായി നല്‍കുന്നത്. ഇതോടെ ഐ ഫോണ്‍ 14 എന്ന ഹാഷ് ടാഗ് സമൂഹമാധ്യമമായ എക്സില്‍ ട്രെന്‍ഡിങ്ങാണ്.
ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 15 ഈയിടെ പുറത്തിറങ്ങിയതോടെ ഐ ഫോണ്‍14 പ്ലസിന്റെ വില കുറഞ്ഞിരുന്നു. കമ്പനി തന്നെ ഈയിടെ 89900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 14 പ്ലസ് 10,000 രൂപ കുറച്ച് 79,000 രൂപയാക്കിയിരുന്നു. പക്ഷെ ഫ്ലിപ് കാര്‍ട്ടിന്റെ ബിഗ് സെയില്‍ ഓഫര്‍ അവിശ്വസനീയമാണ്.
ആപ്പിള്‍ ഐഫോണ്‍ 14ന് ശേഷം ഇറങ്ങിയ ഫോണാണ് ആപ്പിള്‍ ഐഫോണ്‍14 പ്ലസ്. മികച്ച ബാറ്ററിയും കുറച്ചുകൂടി വലിപ്പം കൂടിയ ഡിസ് പ്ലേയുമാണ് ഇതിന്റെ പ്രത്യേകത.
ഇനി കുറച്ച് വ്യവസ്ഥകള്‍ കൂടി ഈ വിലക്കിഴിവിന് പിന്നിലുണ്ട്. ആപ്പിള്‍ ഐ ഫോണ്‍ 14 പ്ലസിന് ഫ്ലിപ് കാര്‍ട്ടില്‍ കാണിക്കുന്ന വില 73,999 രൂപയാണ്. ഇതു തന്നെ 5901 രൂപ വിലക്കിഴിവിന് ശേഷമുള്ള വിലയാണ്. ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ ഒരു 3699 രൂപ കൂടി ക്യാഷ് ബാക്ക് ഓഫര്‍ കിട്ടും. ഇതോടെ വില 70,300 രൂപയായി താഴും. നിങ്ങള്‍ കയ്യിലുള്ള പഴയ സ്മാര്‍ട്ട് ഫോണുമായി എക്സ് ചേഞ്ച് എന്ന നിലയ്ക്കാണ് വാങ്ങുന്നതെങ്കില്‍ വീണ്ടും എക്സ് ചേഞ്ച് ഓഫര്‍ എന്ന നിലയ്ക്ക് 30,600 രൂപ കൂടി കിഴിവായി കിട്ടും.എല്ലാ ഓഫറുകളും ബാങ്ക് കിഴിവും ചേര്‍ത്താല്‍ വെറും 39,700 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് കിട്ടുക.
ഒറ്റച്ചാര്‍ജ്ജില്‍ 26 മണിക്കൂര്‍ വരെ ബാറ്ററി ലൈഫുണ്ട്. 12 മെഗാ പിക്സലാണ് ക്യാമറ. 6.7 ഇഞ്ച് സ്ക്രീനാണ്. അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: