ഹാങ്ഷൗ:ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പ്.പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗും സ്വര്‍ണം നേടി.
എട്ട് മിനിറ്റ് 19.50 സെക്കന്‍ഡിലാണ് അവിനാഷ് സാബ്ലെ ഫിനിഷ് ചെയ്ത്. തജീന്ദര്‍പാല്‍ സിംഗ് അവസാന ശ്രമത്തില്‍ 20.36 മീറ്റര്‍ ദൂരമാണ് കൈവരിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 13-ാം സ്വര്‍ണ നേട്ടമാണിത്.
13 സ്വര്‍ണവും 17 വീതം വെള്ളിയും വെങ്കലവുള്പ്പെടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 47ആയി. വനിതകളുടെ 50 കിലോ ബോക്സിംഗില്‍ ഇന്ത്യയുടെ നിഖാത് സരീന് വെങ്കലം നേടി. ട്രാപ് ഷൂട്ടിംഗ് ഇനത്തില്‍ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയത്.
ഈ ഇനത്തില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. വനിതാ ഗോള്‍ഫില്‍ ഇന്ത്യയുടെ അതിഥി അശോക് വെള്ളി മെഡല്‍ സ്വന്തമാക്കി.
പുരുഷ ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കര്‍ വെളളി കരസ്ഥമാക്കി. 8.19 മീറ്ററാണ് ശ്രീശങ്കര്‍ താണ്ടിയത്.പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളി ജിന്സന് ജോണ്സണ് വെങ്കലം നേടി
പുരുഷ വ്യക്തിഗത ട്രാപ് ഷൂട്ടിംഗില്‍ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. ഷൂട്ടിംഗില്നിന്നു മാത്രം ഇന്ത്യ ആകെ നേടിയത് 7 സ്വര്‍ണം, 9 വെള്ളി, ആറ് വെങ്കലം ഉള്‍പ്പെടെ 22 മെഡലുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: