ന്യൂദല്‍ഹി: മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മുയിസുവിനെ അറിയിച്ചു.
‘മാലിദ്വീപിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മുഹമ്മദ് മുയിസുവിന് അഭിനന്ദനങ്ങളും ആശംസകളും. ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ”പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യ മാധ്യമമായ എക്സില്‍ കുറിച്ചു.
ശനിയാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും റണ്‍ ഓഫില്‍ നിലവിലെ പ്രസിഡന്റ് മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തി മുഹമ്മദ് മുയിസു 54% വോട്ടുകള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഔദ്യോഗിക മാധ്യമമായ പബ്ലിക് സര്‍വീസ് മീഡിയ, മുഹമ്മദ് മുയിസുവിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അതേസമയം, ചൈനീസ് അനുകൂലിയാണ് മുഹമ്മദ് മുയിസ് എന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. മുഹമ്മദ് സോലിഹ് ഇന്ത്യാ അനുകൂലിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: