വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യ-യുഎസ് ബന്ധത്തിന് അതിരുകളില്ല. ഇന്ന് ന്യൂദല്‍ഹിയും വാഷിംഗ്ടണും പരസ്പരം അഭിലഷണീയവും അനുയോജ്യവും സുഖപ്രദവുമായ പങ്കാളികളായിയാണ് കാണുന്നുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യാ ഹൗസില്‍ നടന്ന ‘കളേഴ്സ് ഓഫ് ഫ്രണ്ട്ഷിപ്പ് പരിപാടിയില്‍ പ്രവാസി ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു വിദേശകാര്യ മന്ത്രി.
എന്നോട് പലപ്പോഴും പലരും ചോദിക്കാറുണ്ട്, ഈ ബന്ധം (ഇന്ത്യ-യുഎസ്) എവിടേക്കാണ് പോകുന്നതെന്ന്. പക്ഷേ എനിക്ക് അതിന്റെ പരിധി നിര്വചിക്കാനൊ ശബ്ദിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നും അദേഹം പറഞ്ഞു. എല്ലാ വിധത്തിലും ഈ ബന്ധം പ്രതീക്ഷകള്‍ക്കപ്പുറമാണ്. അതുകൊണ്ടാണ് ഇന്ന് നമ്മള് അതിനെ നിര്‍വചിക്കാന്‍ പോലും ശ്രമിക്കാത്തത്.
നാം ഇന്ന് പരസ്പര സഹായത്തോടെ വളരുകയാണ്. ഇന്ന് ഇന്ത്യയും യുഎസും ‘ആശയകരവും അനുയോജ്യവും സൗകര്യപ്രദവുമായ’ പങ്കാളികളായി ഉയര്‍ന്നുവന്നിരിക്കുന്നു. ‘മാറിവരുന്ന ഈ ലോകത്ത്…ഞാന്‍ പറയും, ഇന്ന്, ഇന്ത്യയും അമേരിക്കയും പരസ്പരം വളരെ അഭിലഷണീയമായ, ഒപ്റ്റിമല്‍ പങ്കാളികളായി, സുഖപ്രദമായ പങ്കാളികളായി കാണുന്ന ഒരു സ്ഥാനത്തേക്ക് മാറിയിരിക്കുന്നു.
യുഎസ് സര്ജന് ജനറല്‍ വിവേക് മൂര്‍ത്തി, സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് വര്‍മ, പ്രസിഡന്റ് ബൈഡന്റെ ആഭ്യന്തര നയ ഉപദേഷ്ടാവ് നീര ടാന്ഡന്, വൈറ്റ് ഹൗസ് ഓഫീസ് ഓഫ് നാഷണല്‍ ഡ്രഗ് കണ്ട്രോള് പോളിസി ഡയറക്ടര്‍ ഡോ രാഹുല്‍ ഗുപ്ത എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: