ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്! രാജ്യത്തെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് പങ്കുവെച്ചിരിക്കുന്ന്. ഗൂഗിൾ ക്രോം പതിപ്പ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കളുടെ പ്രധാനപ്പെട്ട വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഉപയോക്താക്കൾക്ക് നൽകിയ ഉയർന്ന അപകടസാധ്യത മുന്നറിയിപ്പിൽ പറയുന്നത്. പുതിയതായി കണ്ടെത്തിയ പിഴവുകളെ ഉയർന്ന അപകടസാദ്ധ്യതയുള്ളത് എന്നാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താവിന്റെ ഡിവൈസിലേക്ക് സൈബർ തട്ടിപ്പ് നടത്തുന്നവർക്ക് പ്രവേശനം ലഭ്യമാകുന്ന തരത്തിലുള്ള പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഗൂഗിൾ ക്രോം ഡെസ്‌ക്ടോപ്പ് പതിപ്പിൻറെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. ഉപയോക്താക്കൾ സംരക്ഷണത്തിനായി ഗൂഗിൾ ക്രോം അടിയന്തരമായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: