ടെക് ഭീമന്മാരായ ആപ്പിളും ഓപ്പൺ എഐയും കൈകോർക്കാൻ ഒരുങ്ങുന്നു. ഇരു കമ്പനികളും ഒന്നിച്ച് ഒരു എഐ ഐഫോൺ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. മുൻ ആപ്പിൾ ഡിസൈനർ ജോണി ഐവും ഓപ്പൺ എഐയും ജാപ്പനീസ് ഭീമൻ സോഫ്റ്റ്ബാങ്കും ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഐഫോൺ ഓഫ് എഐ എന്ന പേരിലാകും ഈ സീരീസ് പുറത്തിറങ്ങുകയെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നു. എഐ സാങ്കേതിക വിദ്യയുടെ കടന്നു വരവ് ഫോണുകളിൽ കാര്യമായ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. എഐ യുഗം അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതിയ്‌ക്ക് ആസൂത്രണം ചെയ്യുന്നത്.
ഐവ്, ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ, സോഫ്റ്റ്ബാങ്കിന്റെ മസയോഷി സൺ എന്നിവരാണ് ഈ പദ്ധതിക്കായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയ്‌ക്കായി 1 ബില്ല്യൻ ഡോളർ മാറ്റിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: