കഴിഞ്ഞ ദിവസമാണ് ശുക്രനിലേക്കുള്ള ദൗത്യത്തെക്കുറിച്ച് ഐഎസ്ആർഒ മേധാവി വെളിപ്പെടുത്തൽ നടത്തിയത്. ദൗത്യത്തിന്റെ പുരോഗതിയെക്കുറിച്ചും അദ്ദേഗഹം പരാമർശിച്ചിരുന്നു. ശുക്രനിലേക്കുള്ള ദൗത്യത്തിന് ശുക്രയാൻ-1 എന്നാണ് പേര് നൽകിയിരിക്കുന്നത്. ശുക്രയാൻ എന്ന പേരിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥമെന്തെന്ന് നോക്കാം…
ശുക്രയാൻ എന്നത് രണ്ട് വാക്കുകൾ തമ്മിലുള്ള കൂട്ടിയിണക്കൽ ആണ്. ഈ പദം സംസ്‌കൃതത്തിൽ നിന്നുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ശുക്രൻ എന്ന അർത്ഥം വരുന്ന ശുക്ര എന്ന പദവും കരകൗശലം എന്ന അർത്ഥം വരുന്ന യാന എന്ന പദവും കൂട്ടിയിണക്കിയാണ് ശുക്രയാൻ എന്ന വാക്കിന് രൂപം നൽകിയിരിക്കുന്നത്.
2012-ലാണ് ഐഎസ്ആർഒ ശുക്രയാൻ-1 എന്ന ആശയത്തെ കുറിച്ച് സംവദിക്കുന്നത്. ഈ വർഷം തന്നെ വിക്ഷേപണത്തിനോടനുബന്ധിച്ച് ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും പോലോഡുകളെ സംബന്ധിച്ച നിർദ്ദേശങ്ങളും തേടിയിരുന്നു. ഭൂമിയുടെ ഇരട്ട എന്ന് വിളിക്കപ്പെടുന്ന ശുക്രനെ കുറിച്ച് സമഗ്രമായ പഠനമാണ് ഐഎസ്ആർഒ ലക്ഷ്യം വെയ്‌ക്കുന്നത്.











