ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിന്‍രെ പ്രധാന ആസൂത്രകന്‍, ഭാരതം കിട്ടണമെന്ന് ആഗ്രഹിച്ച ഏറ്റവും വലിയ ഭീകരന്‍ ഹഫീസ് സെയ്ദിന്റെ മകന്‍ കൊല്ലപ്പെട്ടു
. ലഷ്‌കര്‍ ഇ തൊയിബ തലവന്‍ ഹഫീസ് സെയ്ദിന്റെ മകന്‍ ഇബ്രാഹിം ഹഫീസ് കമാലുദിന്‍ സെയ്ദിന്റെ ശരീരം പെഷാവറിനടുത്ത് ജാബാവാലിയിലാണ് കണ്ടെത്തിയത്.
മൂന്നു ദിവസം മുമ്പാണ് കമാലുദിനെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടക്കുകയായിരുന്നു.പാകിസ്ഥാന്‍ മണ്ണില്‍ നടന്ന സംഭവം സൈന്യത്തെയും ഐഎസ്‌ഐയേയും ഞെട്ടിച്ചിരിക്കുകയാണ്.
പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കൊലപാതകത്തിനു പിന്നില്‍ ആരാണ് എന്നതില്‍ വ്യക്തതയില്ല.
തലവന്റെ മകന്റെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ഭീകരരുടെ ലോകം. പാക്കിസ്ഥാനിലെ ഒരു ഡസനിലധികം ഭീകരരെയും അവരുടെ അനുഭാവികളെയും ഐഎസ്‌ഐ സുരക്ഷിത കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തനിക്ക് ഇസ്ഡ് പ്‌ളസ് സുരക്ഷവേണമെന്ന് ഹഫീസ് സെയ്ദ് പട്ടാളത്തോട് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: