വാഷിംഗ്ടണ്‍: അക്രമികളോടും തീവ്രവാദികളോടുമുള്ള കാനഡയുടെ മൃദുസമീപനമാണ് ഖാലിസ്ഥാന്‍ പ്രശ്നം വീണ്ടും ഉയര്‍ന്ന് വരാന്‍ കാരണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാനഡയില്‍ അക്രമത്തിനും വിഘടനവാദത്തിനും വേണ്ടി വാദിക്കുന്ന ആളുകള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍, അത് ആരെയും അത്ഭുതപ്പെടുത്തില്ലെന്ന് ഡോ. ജയശങ്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കയും ഇന്ത്യയോട് യോജിക്കുന്നുണ്ടെന്ന് ജയ്ശങ്കര് പറഞ്ഞു.കാനഡയുമായും ഇന്ത്യയുമായും അമേരിക്കയ്ക്ക് നല്ല ബന്ധമാണെന്നതിനാല് ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഓഫീസുകള്‍ക്കുമെതിരായ ഭീഷണികള്‍, അക്രമങ്ങള്‍ എന്നിവ ഡോ. ജയശങ്കര്‍ ഉയര്‍ത്തിക്കാട്ടി, മറ്റേതെങ്കിലും രാജ്യത്ത് സമാനമായ സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ പ്രതികരണം ഇതുപോലെയാകുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുളളതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: