Categories: Entertainment

പ്രമുഖ ക്രിക്കറ്ററുമായി പൂജ ഹെഗ്‌ഡെയുടെ പ്രണയത്തിലോ? വിവാഹം ഉടനെന്ന്

Published by

ളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായ താരസുന്ദരിയാണ് നടി പൂജ ഹെഗ്‌ഡെ. തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യം കൂടിയ നായികമാരില്‍ ഒരാളായിരുന്നു പൂജ ഹെഗ്‌ഡെ. തമിഴ് ചിത്രം മുഖംമൂടിയിലൂടെയാണ് നടി സിനിമയിലേക്ക് അരങ്ങേറിയതെങ്കിലും തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ ചിത്രം അല വൈകുന്ദപുരം ലോ (അങ്ങ് വൈകുണ്ടപുരത്ത്) യുടെ വിജയമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്.

എന്നാല്‍ പുതിയ ഒരു ഡേറ്റിംഗ് റൂമറാണ് നടിയെ ബന്ധപ്പെടുത്തി വരുന്നത്. മുംബൈയില്‍ നിന്നുള്ള ഒരു ക്രിക്കറ്റ് താരവുമായി പൂജ അടുപ്പത്തിലാണ് എന്നാണ് പുതിയ അഭ്യൂഹം. ക്രിക്കറ്റ് താരം ആരാണെന്നത് വാര്‍ത്ത പുറത്ത് വിട്ട ബോളിവുഡ് സൈറ്റുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഒരു സ്വകാര്യ ചടങ്ങില്‍ രണ്ടുപേരും പങ്കെടുത്തെന്നും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും എന്നാണ് റിപ്പോര്‍ട്ട്. ഇതിലെ യാഥാര്‍ത്ഥ്യം പൂജ തന്നെ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മുംബൈ സ്വദേശിനിയായ പൂജ 2010ല്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണര്‍ അപ്പായി കിരീടം അണിഞ്ഞിട്ടുണ്ട്. ബീസ്റ്റിലൂടെ വീണ്ടും തമിഴിലേക്ക് എത്തിയ താരം. തമിഴകത്തും നിരവധി ആരാധകരെ സ്വന്തമാക്കി. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് പൂജ ഹെഗ്‌ഡെ. സോഷ്യല്‍ മീഡിയയിലെയും മിന്നും താരമാണ് നടി. 22 മില്യണിലധികം ആരാധകരാണ് പൂജയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഗ്ലാമറസ് വേഷങ്ങളിലടക്കം പൂജ പങ്കുവയ്‌ക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.

നിലവില്‍ ബോളിവുഡില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് പൂജ. നിരവധി പരസ്യ ചിത്രങ്ങളിലും മറ്റുമായി താരം അഭിനയിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ കിസി കി ഭായ് കിസികി ജാന്‍ എന്ന ചിത്രത്തിലാണ് പൂജ ഹെഗ്‌ഡെ അവസാനമായി അഭിനയിച്ചത്. ബോളിവുഡില്‍ വലിയ ഇമ്പാക്ട് ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. എങ്കിലും ഒരുപിടി ഗോസിപ്പുകള്‍ നടിയുടെ പേരില്‍ ഇതിനകം വന്നു കഴിഞ്ഞു. നടന്‍ സല്‍മാന്‍ ഖാനുമായി ചേര്‍ത്താണ് പൂജയുടെ പേര് ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by