ഹാങ്ഷൗ: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ പുരുഷ ടീം. പാകിസ്ഥാനെ 2-1നാണ് പരാജയപ്പെടുത്തിയത്.
അവസാനം അഭയ് സിംഗ് നടത്തിയ വീരോചിതമായ പോരാട്ടമാണ് ഇന്ത്യക്ക് ജയം നല്‍കിയത്.അഭയ് സിംഗും സമാനും തമ്മിലുള്ള പോരാട്ടം 11-7, 9-11, 8-11, 11-9, 12-10 എന്ന സ്കോറിലാണ് അവസാനിച്ചത്.
രണ്ട് തവണ മാച്ച് പോയിന്റില്‍ പാകിസഥാന് എത്തി എങ്കിലും അഭയ് അവിടെ നിന്നും ഇന്ത്യയെ കരകയറ്റി. അഭയ് സിംഗ്, സൗരവ് ഘോഷാല്‍, മഹേഷ് മംഗാവോ,എന്നിവരായിരുന്നു ഇന്ത്യക്ക് ആയി മത്സരിച്ചത്. ഈ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പത്താം സ്വര്‍ണമാണിത്.
നേരത്തേ മിക്സഡ് ഡബിള്‍സ് ടെന്നീസ് ഇനത്തില്‍ രോഹന് ബൊപ്പണ്ണയും റുതുജ ഭോസാലെയും സ്വര്‍ണം നേടി. ചൈനീസ് തായ്പേയിയുടെ എന്‍-ഷുവോ ലിയാങ്-സുങ്-ഹാവോ ഹുവാങ് എന്നിവരെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
ഇതോടെ പത്ത് സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളാണ് ഇന്ത്യ നേടിയത്. നിലവില്‍ സ്കോര്‍ ബോര്‍ഡില്‍ നാലാം സ്ഥാനത്താണ് രാജ്യം.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഫൈനലില്‍ ഇന്ത്യയുടെ ഷൂട്ടര്‍മാരായ സരബ്ജോത് സിംഗും ദിവ്യ തഡിഗോളും വെള്ളി മെഡല്‍ നേടിയിരുന്നു.
ഇന്ന് നടന്ന വനിതാ ഗോള്‍ഫിന്റെ മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ ഗോള്‍ഫ് താരം അദിതി അശോക് ഒന്നാം സ്ഥാനത്തെത്തി. അവസാന റൗണ്ട് നാളെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: