ന്യൂദല്‍ഹി :ദ്വിദിന ഭാരതീയ ഭാഷാ ഉത്സവം, സാങ്കേതികത, ഭാരതീയ ഭാഷാ ഉച്ചകോടി എന്നിവയ്ക്ക് തുടക്കമായി.വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ ഭാഷകള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ സാങ്കേതികമായി സമ്പന്നമായ ഒരു ഭാവിക്ക് ഇത് വഴിയൊരുക്കും.
ഭാഷയും സംസ്കാരവും നാഗരികതയും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ വിനോദത്തിന്റെ സ്രോതസായി മാത്രമല്ല, എളുപ്പവും സുഗമവുമായ ഭാഷാ വിവര്‍ത്തനത്തിനും ഉപയോഗിക്കേണ്ടതുണ്ടെന്ന് ധര്‍മേന്ദ്ര പ്രധാന് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ഭാഷാ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ മൂന്ന് വിഭാഗങ്ങളില്‍ ചര്‍ച്ച നടക്കും. ആദ്യം ഭാരതീയ ഭാഷകള്‍ക്കുളള സാങ്കേതിക വിദ്യ, ഭാരതീയ ഭാഷകളിലെ സാങ്കേതിക വിദ്യ , ഭാരതീയ ഭാഷകളിലൂടെ സാങ്കേതിക വിദ്യ എന്നിവയാണിത്.
തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമായ ഡിസംബര്‍ 11 ഭാരതീയ ഭാഷാ ദിവസ് ആയി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ മാസം 28ന് ആരംഭിച്ച ഭാരതീയ ഭാഷാ ഉത്സവം 75 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തോടെ ഡിസംബര്‍ 11-ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: