തിരുവനന്തപുരം: ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോഴേക്ക് ജെ.സി.ബി.യും കരിമ്പൂച്ചയും ദുഃസ്വപ്നം കാണേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്.
ഹൈക്കോടതി ചുമതലപ്പെടുത്തി പ്രത്യേക ബെഞ്ച് ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ നമുക്ക് നല്കി. ആ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് റവന്യൂ വകുപ്പ് മാത്രമല്ല, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് കോടതി പറഞ്ഞ കാര്യം അനുസരിക്കുന്നു എന്നു മാത്രമേ ഇപ്പോള്‍ ഈ ഉത്തരവു വഴി നടപ്പിലാക്കാന്‍ ഉദ്യേശിക്കുന്നുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ദൗത്യസംഘത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കി എംഎം മണി രംഗത്തുവന്നിരുന്നു. അതിനുള്ള മറുപടിയായി മന്ത്രി കെ രാജന്റെ പ്രസ്താവന.
അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ. അതിന് തടസം നില്‍ക്കില്ല. എന്നാല്‍ കാലങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കില്‍ ഏത് ദൗത്യസംഘമായാലും ചെറുക്കുക തന്നെ ചെയ്യുമെന്നാണ് എംഎം മണിയുടെ നിലപാട്. നിയമപരമല്ലാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും എം എം മണി പ്രതികരിച്ചിരുന്നു.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദൗത്യസംഘത്തെ സംഘത്തെ നിയോഗിച്ചത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യംചെയ്യുന്നതിന് ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് എല്ലാ ചൊവ്വാഴ്ചയും ചേരുന്നുണ്ട്. ഈ ബെഞ്ചിന്റെ നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. കളക്ടറെ കൂടാതെ സബ്കളക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, കാര്‍ഡമം അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.
ദൗത്യ സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്കാന് രജിസ്ട്രേഷന് വകുപ്പ് നല്‍കും. പ്രശ്നമുണ്ടായാല്‍ ഇടപെടാന്‍ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശമുണ്ട്.
ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോള്‍ എംഎം മണിക്ക് വിഎസിന്റെ ഭരണകാലം ഓര്‍മ്മവരും.. ആ ഭീതിയും… വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാര്‍ ദൗത്യം പൊതുസമൂഹത്തിലും സി.പി.എം.രാഷ്ട്രീയത്തിലും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.
2007 മേയ് 13നാണ് കെ.സുരേഷ്കുമാര്‍, ഋഷിരാജ് സിങ്, അന്നത്തെ ജില്ലാ കളക്ടര്‍ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ജെ.സി.ബിയുമായി കയറി ഇടിച്ചുനിരത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: