ഇരിട്ടി: വനംവകുപ്പ് ഓഫീസിന് നേരെ വയനാട് തലപ്പുഴയില്‍ നടന്ന മാവോയിസ്റ്റ് അക്രമണത്തിന്റെ വെളിച്ചത്തില്‍ കണ്ണൂര്‍ ജില്ലയിലെ വനമേഖല പങ്കിടുന്ന പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. മാവോയിസ്റ്റുകള്‍ നിരവധി തവണയെത്തുകയും പ്രകടനവും പോസ്റ്റര്‍ പ്രചാരണങ്ങളും മറ്റും നടത്തിയ ആറളം, കരിക്കോട്ടക്കരി, കൊട്ടിയൂര്‍ മേഖലകളില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്.
സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലപ്പുഴ കമ്പിമലയിലെ വനം വികസന കോര്പ്പറേഷന് മാനന്തവാടി ഡിവിഷണല്‍ ഓഫീസറുടെ ഓഫീസ് അടിച്ചു തകര്‍ത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ സംഘത്തിലെ മറ്റുള്ളവരെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുമില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ആറളം, കീഴ്പ്പള്ളി, കൊട്ടിയൂര്‍ മേഖലയില്‍ നിരവധി തവണ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോവാദി സംഘമെത്തിയിരുന്നു. വാളത്തോട്, വിയറ്റ്നാം ഉള്‍പ്പെടെയുള്ള വനമേഖലകളോടെ ചേര്‍ന്ന് നില്ക്കുന്ന ചെറുടൗണുകളില്‍ മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളുമായെത്തി പ്രകടനം നടത്തുകയും ആറളം ഫാമിലെ ആദിവാസികളുടേയും തൊഴിലാളികളുടെ പ്രശ്നം ഉയര്‍ത്തി പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ 11 പേരോളം ഉെണ്ടന്നാണ് സംശയിക്കുന്നത്. ഇവര്‍ രണ്ട് സംഘമായാണ് മേഖലയില്‍ വിവിധ സ്ഥലങ്ങളിലെത്തിയത്.
കഴിഞ്ഞമാസം ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലെത്തിയ മാവോവാദിസംഘത്തില് 11 പേര് ഉണ്ടായിരുന്നു. സി.പി. മൊയ്തീന്റെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ ജിഷ, രമേശ്, സന്തോഷ്, സോമന് എന്നിവര്‍ക്ക് പുറമെ ആന്ധ്ര സ്വദേശിനി കവിത, വിക്രംഗൗഡ, മനോജ്, സുരേഷ് എന്നിവരേയും പോലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും രണ്ട് പേരെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഇവര്‍ ആരൊക്കെയെന്നതില്‍ ഇതുവരെ വ്യക്തതയും ഉണ്ടായിട്ടില്ല.കഴിഞ്ഞമാസം ആറളം പരിപ്പ്തോട് വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിലെത്തിയ മാവോവാദി സംഘം വനംവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയസംഭവം വനംവകുപ്പ് രഹസ്യമാക്കിവെച്ചിരുന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതരും പോലീസുമൊക്കെ പറഞ്ഞിരുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ജീവനക്കാര്‍ക്കിടയിലെ വാട്സ് ആപ്പ് സംഭാഷണം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് രഹസ്യാന്വോഷണ വിഭാഗവും മാവോവാദി വിരുദ്ധ സ്ക്വാഡും പരിശോധിക്കുന്നതിനിടയിലാണ് വയനാട്ടില്‍ അക്രമണം ഉണ്ടായിരിക്കുന്നത്.
വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോവാദി ഗ്രൂപ്പാണ് കബനിദളം. ഈ സംഘമാണ് സി.പി. മൊയ്തീന്റെ നേതൃത്വത്തില്‍ മലയോര മേഖലയിലെത്തുന്നത്. നേരത്തെ വയനാട്ടില്‍ ഏറ്റുമുട്ടലില്‍ മാവോവാദികളെ വധിച്ചശേഷം കാര്യമായ പ്രത്യാക്രമണം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മലയോരഗ്രാമങ്ങളില്‍ തുടരെ തുടരെയുള്ള സാന്നിധ്യവും വയനാട്ടിലെ അക്രമണവും ഗൗരവമായാണ് പോലീസ് കാണുന്നത്.
ചുകപ്പ് ഇടനാഴി എന്നപേരില്‍ അന്ധ്രയില്‍ നിന്നും കര്‍ണ്ണാടക ബര്‍ണ്ണാനി വനപ്രദേശം വഴി വയനാട്, ആറളം, കൊട്ടിയൂര്‍ വനമേഖലയിലേക്കും ജനവാസമേഖലയിലേക്കും പ്രവേശിക്കാനുള്ള സാധ്യത ഏറെയുെണ്ടന്ന് രഹസ്യാന്വേഷണവിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ നിലവിലുള്ള പരിശോധന ശക്തമാക്കിയിട്ടുെണ്ടന്ന് ഇരിട്ടി എഎസ്പി തപോഷ് ബസുമതാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: