Categories: Kerala

50 ലക്ഷത്തിന്റെ വൈദ്യുതി കമ്പി കവര്‍ന്ന കേസ്; ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറി ഒന്നാം പ്രതി

Published by

ആലപ്പുഴ: തൃശൂരില്‍ വൈദ്യുതി കമ്പി കവര്‍ന്ന കേസില്‍ ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറി ഒന്നാം പ്രതി. 50 ലക്ഷത്തിന്റെ വൈദ്യുതി കമ്പി കവര്‍ച്ചാ കേസിലാണ് എല്‍. സുഗതകുമാര്‍ മുഖ്യപ്രതിയെന്ന് കണ്ടെത്തിയത്. തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിംഗില്‍ അസി.സെക്രട്ടറിയായി സുഗതകുമാര്‍ ജോലി ചെയ്ത കാലത്തെ കേസാണിത്.

2020 ഏപ്രില്‍ 24-ന് മുന്‍ അസി. സെക്രട്ടറി സി.ജെ ജോമോന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തൃശൂരിലെ പറവട്ടാനിയിലുള്ള കോര്‍പ്പറേഷന്റെ വൈദ്യുതി സെക്ഷന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇലക്ട്രിക് സ്‌റ്റോറില്‍ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 11,043 കിലോ കേബിളാണ് മോഷണം പോയത്. 2018 മേയ് 21-നും 2020 മാര്‍ച്ച് 20-നും ഇടയിലായിരുന്നു മോഷണം.

സി ബ്രാഞ്ച് എസി.പി യാണ് അന്വേഷണം നടത്തിയത്. വിരമിച്ചവരും നിലവില്‍ ജോലിയിലുള്ളവരുമായ നാലുപേരാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് കണ്ടെത്തിയത്. സ്‌റ്റോര്‍ കീപ്പര്‍മാരായ പ്രസാദ്, കെ.പി മധു, അസി.കീപ്പര്‍ എന്‍.ബാബുരാജ് എന്നിവരാണ് മറ്റ് പ്രതികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by