തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന തത്കാലം ഉണ്ടാകില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. ഒക്ടോബര്‍ 31 വരെ വൈദ്യുത നിരക്ക് വര്‍ധന ഉണ്ടാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
വൈദ്യുതക്ഷാമം മൂലം യൂണിറ്റിന് 41 പൈസ വരെ നിരക്കുവര്‍ധന ഏര്‍പ്പെടുത്തണമെന്ന ഉത്തരവ് തല്‍ക്കാലം നടപ്പാക്കേണ്ടെന്നാണ് തീരുമാനം.
നിരക്ക് വര്‍ദ്ധിപ്പിക്കാനുളള അനുകൂല കോടതി വിധി ലഭിച്ച ശേഷം, ഇതുമായി ബന്ധപ്പെട്ട സര്‍വേയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ നിരക്ക് വര്‍ധനവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായി.
ഇതാണ് നിരക്ക് വര്‍ധന നീട്ടി വയ്‌ക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: