ചെന്നൈ: ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് തമിഴ്നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്ന പരാതിയില്‍ ലോട്ടറി വകുപ്പ് അന്വേഷണം നടത്തും. ജോയിന്റ് ഡയറക്ടറും ഫിനാന്‍സ് ഓഫീസറും ഉള്‍പ്പെടുന്ന ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുക.
സമ്മാനര്‍ഹര്‍ക്ക് പണം നല്‍കരുതെന്ന് കാട്ടി ബിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ തമിഴ്നാട് സ്വദേശി ഡി. അന്‍പുറോസ് കഴിഞ്ഞ ദിവസമാണ് ലോട്ടറി വകുപ്പിന് പരാതി നല്‍കിയത്. കേരളത്തിലെ ഏജന്‍സിയില്‍ നിന്ന് കമ്മീഷന് വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ വിറ്റ ടിക്കറ്റില്‍ ഉള്‍പ്പെട്ടതാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റെന്നാണ് പരാതി.
കേരള ലോട്ടറി മറ്റ് സംസ്ഥാനങ്ങളില്‍ വില്ക്കാന് നിയമപരമായി അനുമതിയില്ല. സാധാരണഗതിയില്‍ ഇതരസംസ്ഥാനക്കാര്‍ക്ക് ലോട്ടറി അടിക്കുമ്പോള്‍ അന്വേഷണം നടത്താറുണ്ട്.
കരിഞ്ചന്തയില്‍ വിറ്റതായതിനാല്‍ സമ്മാനം നല്‍കരുതെന്നും തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വിനിയോഗിക്കണമെന്നും അന്‍പുറോസ് ആവശ്യപ്പെടുന്നു.
ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള നടരാജനും മൂന്ന് സുഹൃത്തുക്കള്‍ക്കുമായിരുന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കോഴിക്കോട് ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടി ഇ 230662 ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: