തിരുവനന്തപുരം: ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള എഴുത്ത് ഹരമാക്കിയ എഴുത്തുകാരനും മികച്ച രാഷ്‌ട്രീയ മാതൃകയുമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. കലാബോധവും സാഹിത്യാഭിരുചിയുമുള്ളവരാണ് ഭരണാധിപന്മാരാകേണ്ടത്. പി എസ് ശ്രീധരന്‍പിള്ള ഈ പശ്ചാത്തലത്തിലാണ് മാതൃകയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പി എസ് ശ്രീധരന്‍ പിള്ളയുടെ രചനാജീവിതത്തിന്റെ അന്‍പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍. സാഹിത്യ സംഭാവനകള്‍ മുന്‍നിര്‍ത്തി ഭുവനേശ്വറിലെ എ എസ് ബി എംസര്‍വ്വകലാശാല പി എസ് ശ്രീധരന്‍പിള്ളക്ക് ഡിലിറ്റ് ബിരുദം നല്കിയതിനോടനു ന്ധിച്ചായിരുന്നു തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ചടങ്ങ് സംഘടിപ്പിച്ചത്.
എഴുത്തിലൂടെയും ജനകീയ നിലപാടുകളിലൂടെയും പി എസ് ശ്രീധരന്‍പിള്ള ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ നിരീക്ഷിച്ചു. ഇരുന്നൂറോളം പുസ്തകങ്ങളുടെ രചയിതാവാണ് ശ്രീധരന്‍പിള്ള എഴുത്തിനായി ഇത്രമാത്രം സമയം കണ്ടെ ത്താന്‍ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ വിസ്മയകരമാണ്. ഇതൊരു തരം സിദ്ധിയാണ്. ഒരാള്‍ക്ക് എഴുതാന്‍ കഴിയണമെങ്കില്‍ അതിനു വേണ്ടത്ര വായനയും
ഉണ്ടാകണം. അത്രമാത്രം വൈവിധ്യപൂര്‍ണ്ണമായ രചനകളാണ് ശ്രീധരന്‍പിള്ള നിര്‍വഹിക്കുന്നത്. അടൂര്‍ പറഞ്ഞു.
താന്‍ സാധാരണക്കാരനായി കഷ്ടപ്പെട്ടു ജീവിക്കുന്ന സിനിമാപ്രവര്‍ത്തകനാണെന്നും പലസിനിമാക്കാരും വിളിച്ചു പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ മുന്‍വിധികളില്ലാതെ തുറന്നു പറയുന്ന പ്രകൃതക്കാരനാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍പറഞ്ഞു.
പല ഗവര്‍ണ്ണര്‍മാരും അനാവശ്യ വിവാദങ്ങള്‍കൊണ്ട് മാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കുമ്പോള്‍ തന്റെ സര്‍ഗ്ഗാത്മക ജീവിതം കൊണ്ടാണ് പി എസ് ശ്രീധരന്‍പിള്ള മാധ്യമവാര്‍ത്തകളില്‍ ഇടം പിടിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുതിര്‍ന്ന
പത്ര പ്രവര്‍ത്തകനും മലയാള മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. പുസ്തകങ്ങളുടെ കാര്യത്തില്‍ ശ്രീധരന്‍പിള്ള, എം ടി വാസുദേവന്‍നായര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
എം ടി നൂറിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. തിരക്കഥകള്‍ മാത്രം 60 -ല്‍പരംവരും. നാടകം, നോവല്‍, കഥകള്‍, ലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത വിഷയങ്ങളിലാണ് മറ്റ് രചനകള്‍. ശ്രീധരന്‍ പിള്ളയും വൈവിദ്ധ്യത്തിന്റെ കാര്യത്തില്‍മുന്‍പന്തിയിലാണെന്ന് തോമസ് ജേക്കബ് നിരീക്ഷിച്ചു. ശ്രീധരന്‍ പിള്ളയുടെ ലാളിത്യഭാവവും വിനയപൂര്‍വ്വമായ പെരുമാറ്റവും തന്നില്‍ ആദരവ് വര്‍ദ്ധിപ്പിച്ചതായും അദ്ദേഹംപറഞ്ഞു. അതിഥികളെ സ്വന്തക്കാരായി കാണുന്ന കോഴിക്കോട്ടുകാരുടെ സ്‌നേഹവാത്സല്യംശ്രീധരന്‍ പിള്ളയുടെ സര്‍ഗ്ഗാത്മക വളര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നും തോമസ്‌ജേക്കബ് അഭിപ്രായപ്പെട്ടു.
സാമൂഹ്യബോധംഎഴുത്തിലേക്കുള്ള വഴിതുറക്കുന്നു
ചെറുപ്പത്തിലേ രുപപ്പെട്ട സാമൂഹ്യാവബോധമാണ് എഴുത്തിലേക്ക് വഴിതെളിച്ചതെന്ന് അനുമോദനങ്ങള്‍ക്കു മറുപടിയായി ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
പൊതു പ്രവര്‍ത്തകനായിരുന്ന പിതാവിന്റെ പ്രേരണയില്‍ രൂപപ്പെട്ട വായനാ ശീലമാണ് സാമൂഹ്യാവബോധത്തിനു വിത്തു പാകിയത്. സമൂഹത്തെ നയിക്കേണ്ടത്
ദിശാബോധമില്ലാത്ത ആള്‍ക്കൂട്ടമാകരുതെന്നും പ്രബുദ്ധതയുള്ള സര്‍ഗ്ഗാത്മക ന്യൂനപക്ഷമായിരിക്കണമെന്ന ുമുള്ള അര്‍നോള്‍ഡ് ടോയന്‍മ്പിയുടെ
നിരീക്ഷണത്തോട് ഐക്യപ്പെട്ട മാനസിക നിലയിലേക്കെത്താന്‍ ചെറുപ്പത്തില്‍ തുടക്കമിട്ട വായന സംസ്‌കാരം കൊണ്ട് സാധിച്ചു.
ചുറ്റുപാടുകളോടുള്ള പ്രതികരണം, വേറിട്ടചിന്ത, താളംതെറ്റിയ ജീവിതാവസ്ഥകളെ താളാത്മകമാക്കാനുള്ള, പൂര്‍ണ്ണതയിലേക്കുള്ള പരിശ്രമം, സര്‍വ്വോപരി ജനങ്ങളുമായുള്ള ഗാഢ ബന്ധം – തന്നിലെ എഴുത്തുകാരന്‍ രൂപപ്പെട്ട വഴിത്താരകള്‍ ഗോവഗവര്‍ണ്ണര്‍ ഓര്‍ത്തെടുത്തു. 2004 ല്‍ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയപ്പോള്‍ അതിന് അവതാരിക കുറിച്ച എം ടി വാസുദേവന്‍ നായരുടെ വരികള്‍ പ്രചോദനമായി
‘മുറിവേറ്റ പ്രകൃതിക്കൊരു താരാട്ടു പാട്ടാണ്’ ശ്രീധരന്‍ പിള്ളയുടെ കവിതയെന്നായിരുന്നു അവതാരികകളോട് മുഖം തിരിക്കാറുള്ള എം ടിയുടെ അഭിനന്ദനം. ജീവിതത്തെ
വ്യത്യസ്ത കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ ജനങ്ങളോട് നേരിട്ടുള്ള ബന്ധം സഹായകമായി പുതിയ പുസ്തകമായ ‘വാമന്‍ വൃക്ഷകല’ എഴുതാന്‍ കാരണമായത് ഗോവയിലെ
ഗ്രാമീണ യാത്രയില്‍ കുട്ടിമുട്ടിയ ഒരു സംസ്‌കൃത പണ്ഡിതന്റെ, ജപ്പാന്‍കാര്‍ ബോണ്‍സായ് വൃക്ഷ മാതൃക പരീക്ഷിക്കും മുന്‍പ് 5000 കൊല്ലത്തിനപ്പുറം ഇതേ വൃക്ഷ
പരിപാലന മാതൃക ‘വാമന വൃക്ഷം’ എന്ന പേരില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലില്‍ നിന്നുള്ള പ്രചോദനമായിരുന്നു. മനുഷ്യപറ്റുള്ള മുഖം നല്‍കിയത് എന്റെ പ്രസ്ഥാനമാണ്. എബിവിപിയും ജനസംഘം മെല്ലാം തുണയായി .
ഭാവനയല്ല എനിക്ക് അനുഭവങ്ങളാണ് കഥകളായി വരുന്നത്. ആറാം വയസ്സില്‍ സാക്ഷിയാകേണ്ടിവന്ന സ്വന്തം ഗ്രാമത്തിലെ ഒരു പ്രാദേശിക സംഘര്‍ഷത്തിന്റെ ഓര്‍മ്മ മുതല്‍ വൈകാരികതയല്ല വൈവിധ്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്ന രാഷ്‌ട്രീയ ബോധ്യം വരെ തന്റെ സര്‍ഗ്ഗാത്മക രചനകളുടെ ചാലശക്തിയാണെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
രാഷ്‌ട്രീയാതി പ്രസരത്തിനും നിഷേധാത്മകതയ്‌ക്കുമെതിരെ പ്രചോദനാത്മകമായ സര്‍ഗ്ഗാത്മക ജീവിതത്തിന് വഴിയൊരുക്കാന്‍ എഴുത്തുകാര്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു
അടച്ചിട്ട വീടുകള്‍ കൂടുന്നു.അസ്വസ്ഥത മൂലം അനാഥമാക്കുന്ന വീടുകളാണ് കേരളത്തിന്റെ ശാപം. മക്കള്‍ വിദേശത്ത് പോയി പണം അയക്കും. പക്ഷെ മാതാപിതാക്കള്‍ അസ്വസ്ഥരാണ്.രാഷ്‌ട്രീയക്കാര്‍ പൊതുജനത്തെ പ്രബുദ്ധരാക്കേണ്ടവരാണ്. അടിസ്ഥാനപരമായി ജനങ്ങളെ . വിമര്‍ശിക്കുന്നവരെ അംഗീകരിക്കുന്നതാണ് ജനാധിപത്യം. ശ്രീധരന്‍ പിള്ള പറഞ്ഞു.
പ്രസ് ക്‌ളബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ എന്‍ സാനു, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സിബി കാട്ടാമ്പള്ളി, ഭരണസമിതിയംഗം അജി ബുധനൂര്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: