ബഹുഭൂരിപക്ഷം ആളുകള്‍ക്കും പ്രിയപ്പെട്ട വിഭവമാണ് പൊറോട്ട. ആരോഗ്യത്തിന് നല്ലതാണോ എന്ന് ചിന്തിക്കാതെ മൂന്ന് നേരവും പൊറോട്ട കഴിക്കുന്നവര്‍ പോലുമുണ്ട്. സത്യത്തില്‍ ഈ പൊറോട്ട അത്ര പ്രശ്നക്കാരന്‍ ആണോ?
മൈദയില്‍ നിന്നാണ് പൊറോട്ട ഉണ്ടാക്കുന്നത്. ഗോതമ്പില്‍ നിന്നാണ് മൈദ ഉണ്ടാക്കുന്നത്. മൈദ കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യപ്പെടുന്നു. തവിടില്‍ ധാരാളം നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. തവിട് നീക്കുന്നതോടെ ഇവയും നഷ്ടപ്പെടുന്നു. പിന്നീട് അവശേഷിക്കുന്നത് അന്നജം മാത്രമാണ്. നാരുകള്‍ നീക്കം ചെയ്യുന്നതുകൊണ്ട് ഈ അന്നജം ഒരു ചീത്ത അന്നജമായി മാറുന്നു.അന്നജം, കൊഴുപ്പ് എന്നിവ കൂടുതലാണെങ്കില്‍ ധാരാളം കാലറി ശരീരത്തില്‍ അടിയുന്നു. അതുകൊണ്ട് വളരെ സാവധാനമാണ് ദഹിക്കുക.
ദഹനപ്രക്രിയയ്ക്ക് അധികം സമയം എടുക്കുന്നത് കൊണ്ട് വളരെ സാവധാനത്തിലാകും ഇത് ദഹിക്കുക. എന്നാല്‍ വിശക്കില്ലെന്ന ഈ ഗുണം ഗുരുതര പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മൈദയ്ക്ക് പുറമേ ഇതില്‍ ചേര്‍ക്കുന്ന എണ്ണയും പ്രശ്നക്കാരനാണ്. ചീത്ത കൊഴുപ്പായ ട്രാന്‍സ് ഫാറ്റി അമ്ലങ്ങള്‍ അടങ്ങിയ ഡാല്‍ഡ,വനസ്പതി എന്നിവയാണ്. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകാം. മൈദയുടെ മഞ്ഞ നിറം മാറുന്നതിനായി ബെന്‍സോ പെറോക്സൈഡ് എന്ന രാസവസ്തുവും ഇതില്‍ ചേര്‍ക്കുന്നു. പൊറോട്ടയില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: