തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മദ്ധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ- ഗോവ തീരത്തിന് സമീപത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. വരുന്ന 24 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്കാവും കാറ്റ് സഞ്ചരിക്കുക.
വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മദ്ധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുള്ളത്. വരുന്ന 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ച് വടക്ക്-പടിഞ്ഞാറ് ദിശയിൽ കാറ്റ് സഞ്ചരിക്കും. ശേഷം വീണ്ടും ശക്തിപ്രാപിച്ച് ഒഡീഷ-പശ്ചിമ ബംഗാൾ തിരത്തേക്ക് നീങ്ങാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: