കോട്ടയം: കരുവന്നൂര്‍ ബാങ്കു വിഷയത്തില്‍ മന്ത്രി വി. എന്‍ വാസവന്റെ പ്രസ്തവനയെ വിമര്‍ശിച്ച് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി. സഹകരണ ബാങ്ക് വിഷയത്തില്‍ പകല്‍ അന്തിയോളവും അന്തി പുലരുവോളവും ക്യാപ്‌സ്യൂള്‍ ഇറക്കി മടുത്ത അണികള്‍ക്ക് തൊണ്ട തൊടാതെ വിഴുങ്ങാനുള്ള ഒറ്റമൂലിയുമായി മന്ത്രി വി. എന്‍ വാസവന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ഇതിനു പിന്നില്‍ പിന്നില്‍ കരുവന്നൂര്‍ ബാങ്കിലെ സാധാരണക്കാരായ ഒരു സഹകാരികള്‍ക്കും അവരുടെ പണം തിരികെ കൊടുക്കാന്‍ സാധിക്കില്ല എന്ന് പറയാതെ പറയുകയാണ് എന്ന് അന്തം കമ്മികള്‍ ഒഴികെ ഈ നാട്ടിലെ ആര്‍ക്കും മനസിലാകുന്ന കാര്യമാണെന്നും എന്‍. ഹരി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ ആധാരങ്ങള്‍ ഇഡി കൊണ്ടുപോയി എന്ന് പറയാന്‍ സംസ്ഥാനത്തെ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിക്ക് ലജ്ജയില്ലേയെന്നും അദേഹം ചോദിച്ചു.
സഹകരണ ബാങ്ക് വിഷയത്തിൽ' പകൽ അന്തിയോളവും അന്തി പുലരുവോളവും ക്യാപ്സ്യൂൾ ഇറക്കി മടുത്ത അണികൾക്ക് തൊണ്ട തൊടാതെ വിഴുങ്ങാനുള്ള…
Posted by N Hari BJP on Thursday, September 28, 2023
കരുവന്നൂര്‍ മാത്രമല്ല ഇഡി ആധാരം കൊണ്ടുപോകാത്ത പല സഹകരണ ബാങ്കുകളും സംസ്ഥാനത്തുണ്ട്. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഇത്തരം വിലകുറഞ്ഞ ക്യാപ്‌സ്യൂള്‍ ഇറക്കി മന്ത്രി വാസവന്‍ സ്വയം പരിഹാസ്യനാകാതെ പ്രസ്താവന പിന്‍വലിച്ചു ജനങ്ങളോട് മാപ്പ് പറയണം. സിപിഐഎം നേതാക്കളുടെ തട്ടുമ്പുറത്തും പത്തായത്തിലും ഒളിപ്പിച്ച പണം കൊടുത്തെങ്കിലും ജനങ്ങളുടെ കണ്ണീരോപ്പാനുള്ള മനസാക്ഷി മന്ത്രി വി എന്‍ വാസവന്‍ കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: